ബന്ദര്‍ സെരി ബെഗവാനിലെ ഐതിഹാസികമായ ഒമര്‍ അലി സൈഫുദ്ദീന്‍ മസ്ജിദ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിച്ചു.
ബ്രൂണൈയിലെ മതകാര്യ മന്ത്രി പെഹിന്‍ ഡാറ്റോ ഉസ്താസ് ഹാജി അവാങ് ബദറുദ്ദീന്‍ പ്രധാനമന്ത്രിയെ സ്വകരിച്ചു. ബ്രൂണൈയുടെ ആരോഗ്യമന്ത്രി ഡാറ്റോ ഡോ. ഹാജി മുഹമ്മദ് ഇഷാമും പങ്കെടുത്തു. പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യാന്‍ ഇന്ത്യന്‍ സമൂഹത്തില്‍പ്പെട്ട അംഗങ്ങളും സന്നിഹിതരായിരുന്നു.
1958-ല്‍ പൂര്‍ത്തിയാക്കിയ ഈ മസ്ജിദ് ബ്രൂണെയിലെ 28-ാമത് സുല്‍ത്താനായ ഒമര്‍ അലി സൈഫുദ്ദീന്‍ മൂന്നാമന്റെ (ഇപ്പോഴത്തെ സുല്‍ത്താന്റെ പിതാവ്, ഇതിന്റെ നിര്‍മ്മാണത്തിന് തുടക്കമിട്ടത് അദ്ദേഹമായിരുന്നു), പേരിലാണ് അറിയപ്പെടുന്നത്.
Went to the Omar Ali Saifuddien Mosque in Brunei. pic.twitter.com/GfMRoYxTXq
— Narendra Modi (@narendramodi) September 3, 2024
Telah berkunjung ke Masjid Omar Ali Saifuddien di Brunei. pic.twitter.com/93PqqWWndB
— Narendra Modi (@narendramodi) September 3, 2024