കോവിഡിന് വേണ്ടിയുള്ള പ്രതിരോധകുത്തിവയ്പ്പിന്റെ വികസനവൂം ഉല്‍പ്പാദനപ്രക്രിയയും നേരിട്ട് അവലോകനം ചെയ്യുന്നതിന്റെ ഭാഗമായുള്ള മൂന്ന് നഗരസന്ദര്‍ശത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഹൈദരാബാദിലെ ഭാരത് ബയോടെക് ഫെസിലിറ്റി സന്ദര്‍ശിച്ചു.
'' ആഭ്യന്തര കോവിഡ്-19 പ്രതിരോധകുത്തിവയ്പ്പിനെക്കുറിച്ച് ഹൈദരാബാദിലെ ഭാരത് ബയോടെക് ഫെസിലിറ്റിയില്‍ വച്ച് വിശദീകരിച്ചു. ഇതുവരെയുള്ള ട്രയലുകളില്‍ അവര്‍ക്കുണ്ടായ പുരോഗതിക്ക് ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. വേഗത്തിലുള്ള പുരോഗതിക്കുള്ള സൗകര്യങ്ങള്‍ക്ക് വേണ്ടി അവരുടെ ടീം ഐ.സി.എം.ആറുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുകയാണ്'' ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
രാവിലെ പ്രധാനമന്ത്രി അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്കും സന്ദര്‍ശിച്ചിരുന്നു.
At the Bharat Biotech facility in Hyderabad, was briefed about their indigenous COVID-19 vaccine. Congratulated the scientists for their progress in the trials so far. Their team is closely working with ICMR to facilitate speedy progress. pic.twitter.com/C6kkfKQlbl
— Narendra Modi (@narendramodi) November 28, 2020