പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് മ്യാന്‍മാറിലെ ബാഗാനിലുള്ള ആനന്ദാ ക്ഷേത്രം സന്ദര്‍ശിച്ചു.
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിര്‍മ്മിച്ച ബുദ്ധമത ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന്റെ ഘടനാപരമായ പരിരക്ഷയും രാസ സംരക്ഷണവും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് നിര്‍വ്വഹിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഭൂകമ്പം മൂലമുണ്ടായ നാശ നഷ്ടങ്ങളെ തുടര്‍ന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ക്ഷേത്രത്തില്‍ നടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ചിത്രം പ്രധാനമന്ത്രിയെ കാണിച്ചു. ക്ഷേത്രം പ്രതിക്ഷണം ചെയ്ത പ്രധാനമന്ത്രി പ്രാര്‍ത്ഥനയും നടത്തി.പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പ്രതിനിധികള്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ച് കൊടുത്തു.
ആനന്ദാ ക്ഷേത്രത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പുവച്ച പ്രധാനമന്ത്രി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ സംഭാവന സൂചിപ്പിക്കുന്ന ഒരു ഫലകവും അനാവരണം ചെയ്തു.
ഏഷ്യയിലെ വിവിധ രാജ്യങ്ങളിലെ സുപ്രധാന സംരക്ഷണ പ്രവൃത്തികള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഏറ്റെടുത്തിട്ടുണ്ട്. ആനന്ദാ ക്ഷേത്രത്തിന് പുറമേ അഫ്ഗാനിസ്ഥാനിലെ ബാമിയാനിലെ ബുദ്ധ പ്രതിമകള്‍, കമ്പോഡിയയിലെ അങ്കോര്‍ വാട്ട്, കമ്പോഡിയയിലെ തന്നെ താ പ്രോം ക്ഷേത്രം, ലാവോസിലെ വാറ്റ് ഫൂ ക്ഷേത്രം, വിയറ്റ്‌നാമിലെ മൈ സണ്‍ ക്ഷേത്രം എന്നിവയും ഇവയിലുള്‍പ്പെടും.
Connecting with history. PM @narendramodi pays respects at Ananda Temple,the most historical and venerated temple in Bagan, Myanmar. pic.twitter.com/UGNHQgdoIJ
— Raveesh Kumar (@MEAIndia) September 6, 2017