പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭൂട്ടാന് പ്രധാനമന്തി ലിയോചെന് ഡോ: ലോട്ടേ ഷെറിംഗും സംയുക്തമായി വീഡിയോ കോൺഫറൻസിംഗിലൂടെ ഭൂട്ടാനിൽ റുപേ കാർഡിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു. ഭൂട്ടാൻ നാഷണൽ ബാങ്ക് നൽകുന്ന റുപേ കാർഡുകൾ എടിഎമ്മുകളിൽ ഒരു ലക്ഷം രൂപ വരെയും പോയിന്റ് ഓഫ് സെയിൽ ടെർമിനലുകളിൽ 20 ലക്ഷം രൂപ വരെയും ഉപയോഗിക്കാമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹിരാകാശ മേഖലയിലെ പുരോഗതിയിൽ പ്രധാനമന്ത്രി മോദി സന്തോഷം പ്രകടിപ്പിച്ചു.