എല്ലാ പൗരന്മാരും ശ്രദ്ധാപൂർവം ഭക്ഷണരീതികൾ സ്വീകരിക്കാനും ആരോഗ്യകരമായ ജീവിതത്തിനു മുൻഗണനയേകാനും, ലോക കരൾ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യർഥിച്ചു. ചെറുതും എന്നാൽ ഫലപ്രദവുമായ മാറ്റങ്ങളുടെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, എണ്ണ ഉപഭോഗം കുറയ്ക്കുന്നതുപോലുള്ള നടപടികൾ മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും ഗണ്യമായി മെച്ചപ്പെടുത്താൻ സഹായിക്കുമെന്നു പറഞ്ഞു.
കേന്ദ്രമന്ത്രി ശ്രീ ജെ പി നഡ്ഡയുടെ എക്‌സ് പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:
“ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നതിനും ആരോഗ്യകരമായ ജീവിതത്തിനും വേണ്ടിയുള്ള ആഹ്വാനത്തോടെ ലോക കരൾ ദിനം ആഘോഷിക്കാൻ നടത്തിയ ശ്രമം അഭിനന്ദനീയമാണ്. എണ്ണ ഉപഭോഗം കുറയ്ക്കുന്നതു പോലുള്ള ചെറിയ നടപടികൾ വലിയ മാറ്റമുണ്ടാക്കും. അമിതവണ്ണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിലൂടെ നമുക്കു കൂട്ടായി ആരോഗ്യമുള്ള ഇന്ത്യ കെട്ടിപ്പടുക്കാം. #StopObesity”
Commendable effort to mark #WorldLiverDay with a call for mindful eating and healthier living. Small steps like reducing oil intake can make a big difference. Together, let’s build a fitter, healthier India by raising awareness about obesity. #StopObesity https://t.co/CNnlonFHhW
— Narendra Modi (@narendramodi) April 19, 2025


