ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ അംബാസഡർ ഫരീദ് മമുന്ദ്‌സെയുടെ ട്വീറ്റിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായം പ്രകടിപ്പിച്ചു. . തന്റെയടുക്കലെത്തിയ രോഗി ഇന്ത്യയിലെ അഫ്ഗാൻ അംബാസഡറാണെന്ന് അറിഞ്ഞപ്പോൾ , ഒരു സഹോദരന്റെ പക്കൽ നിന്നും ഫീസ് ഈടാക്കില്ലെന്ന് പറഞ്ഞ ഒരു ഇന്ത്യൻ ഡോക്ടറെ സന്ദർശിച്ചതിന്റെ ഹൃദയസ്‌പൃക്കായവിവരണം അംബാസഡർ പോസ്റ്റ് ചെയ്തിരുന്നു. ട്വീറ്റ് ഹിന്ദിയിലായിരുന്നു. അംബാസഡർ പങ്കിട്ട ഈ സംഭവത്തിന് ഇന്ത്യ-അഫ്ഗാനിസ്ഥാൻ ബന്ധത്തിന്റെ സുഗന്ധത്തിന്റെ സത്തയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കമെന്റിട്ടവരിൽ ഒരാൾ ക്ഷണിച്ച രാജസ്ഥാനിലെ ഹരിപുര സന്ദർശിക്കണമെന്നും പ്രധാനമന്ത്രി അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം സ്വന്തമായ ചരിത്രമുള്ള ഗുജറാത്തിലെ ഹരിപുര സന്ദർശിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ഡോക്‌ടേഴ്‌സ് ദിനമാണ്.
आप @BalkaurDhillon के हरिपुरा भी जाइए और गुजरात के हरिपुरा भी जाइए, वो भी अपने आप में इतिहास समेटे हुए है। मेरे भारत के एक डॉक्टर के साथ का अपना अनुभव आपने जो शेयर किया है, वो भारत-अफगानिस्तान के रिश्तों की खुशबू की एक महक है। https://t.co/gnoWKI5iOh
— Narendra Modi (@narendramodi) July 1, 2021