പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 ജൂലൈ 15 ന് വാരണസി സന്ദർശിക്കും. സന്ദർശന വേളയിൽ അദ്ദേഹം ഒന്നിലധികം വികസന പദ്ധതികളുടെ ശിലാസ്ഥാപനം നടത്തുകായും, ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്യും.
രാവിലെ 11 മണിയോടെ പ്രധാനമന്ത്രി വിവിധ പൊതു പദ്ധതികളും പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്യും. ബിഎച്ചുവിലെ 100 ബെഡ് എംസിഎച്ച് വിഭാഗം, ഗോദൗലിയയിൽ മൾട്ടി ലെവൽ പാർക്കിംഗ്, ഗംഗാ നദിയിലെ ടൂറിസം വികസനത്തിനായി റോ-റോ വെസ്സലുകൾ, വാരണാസി- ഗാസിപ്പൂർ ഹൈവേയിലെ മൂന്ന് വരി പാതയുള്ള ഫ്ലൈഓവർ എന്നിവ ഉൾപ്പെടെ ഏകദേശം 744 കോടി രൂപയുടെ പദ്ധതികൾ.ഉദ്ഘാടനം ചെയ്യും. 839 കോടി രൂപയുടെ വിവിധ പദ്ധതികളുടെയും പൊതുമരാമത്ത് നിർമ്മാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനവും അദ്ദേഹം നടത്തും. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ (സിപെറ്റ്) സെന്റർ ഫോർ സ്കിൽ ആൻഡ് ടെക്നിക്കൽ സപ്പോർട്ട്, ജൽ ജീവൻ മിഷന് കീഴിലുള്ള 143 ഗ്രാമീണ പ്രോജക്ടുകൾ, കാർഖിയാൻവിലെ മാമ്പഴ, പച്ചക്കറി സംയോജിത പായ്ക്ക് ഹൗസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ജാപ്പനീസ് സഹായത്തോടെ നിർമ്മിച്ച അന്താരാഷ്ട്ര സഹകരണ, കൺവെൻഷൻ സെന്റർ രുദ്രകാഷ് ഉച്ചയ്ക്ക് 12: 15 നു ഉദ്‌ഘാടനം ചെയ്യും. അതിനുശേഷം ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ അദ്ദേഹം ബി.എച്ച്.യുവിലെ മാതൃ-ശിശു ആരോഗ്യ വിഭാഗം പരിശോധിക്കും. കോവിഡ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി ഉദ്യോഗസ്ഥരുമായും മെഡിക്കൽ പ്രൊഫഷണലുകളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകായും ചെയ്യും.