Quoteരാജ്യത്തുടനീളമുള്ള ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഏറ്റവും വലിയ പദ്ധതികളിലൊന്നായിരിക്കും പ്രധാന്‍ മന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്‍
Quoteനഗര, ഗ്രാമ പ്രദേശങ്ങളിലെ പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങളിലെ നിർണായക വിടവുകൾ നികത്തുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം
Quote5 ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ ജില്ലകളിലും ക്രിട്ടിക്കൽ കെയർ സേവനങ്ങൾ ലഭ്യമാകും
Quoteഎല്ലാ ജില്ലകളിലും സംയോജിത പബ്ലിക് ഹെൽത്ത് ലാബുകൾ സ്ഥാപിക്കും
Quoteഒരേ ആരോഗ്യത്തിനുള്ള ദേശീയ സ്ഥാപനം; വൈറോളജിക്കായി 4 പുതിയ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കും
Quoteഐടി സഹായത്തോടെയുള്ള രോഗ നിരീക്ഷണ സംവിധാനം വികസിപ്പിച്ചെടുക്കും
Quoteയുപിയിൽ ഒമ്പത് മെഡിക്കൽ കോളേജുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും
Quoteവാരാണസിക്കായി 5200 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഒക്ടോബർ 25 ന് ഉത്തർപ്രദേശ് സന്ദർശിക്കും. രാവിലെ  10.30 ന് സിദ്ധാർത്ഥ് നഗറിൽ പ്രധാനമന്ത്രി ഉത്തർപ്രദേശിലെ ഒൻപത് മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്യും. തുടർന്ന്, ഉച്ചയ്ക്ക് 1.15ന് വാരാണസിയിൽ പ്രധാന്‍ മന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന് പ്രധാനമന്ത്രി തുടക്കം കുറിക്കും. വാരാണസിക്കായി 5200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.

രാജ്യത്തുടനീളമുള്ള ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഏറ്റവും വലിയ പദ്ധതികളിലൊന്നായിരിക്കും പ്രധാന്‍ മന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷൻ.  ദേശീയ ആരോഗ്യ ദൗത്യത്തിന് പുറമേ ആയിരിക്കും ഇത്. 

പ്രധാന്‍ മന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ ലക്ഷ്യം പൊതുജനാരോഗ്യ അടിസ്ഥാനസൗകര്യങ്ങളിലെ നിർണായക വിടവുകൾ നികത്തുക എന്നതാണ്, പ്രത്യേകിച്ച് നഗര, ഗ്രാമ പ്രദേശങ്ങളിലെ ക്രിട്ടിക്കൽ കെയർ സൗകര്യങ്ങളിലും പ്രാഥമിക പരിചരണത്തിലും.  ഏറ്റവും ശ്രദ്ധ വേണ്ട  10 സംസ്ഥാനങ്ങളിലെ 17,788 ഗ്രാമീണ ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾക്ക് ഇത് പിന്തുണ നൽകും. കൂടാതെ, എല്ലാ സംസ്ഥാനങ്ങളിലും 11,024 നഗര ആരോഗ്യ, ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കും.

5 ലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യത്തെ എല്ലാ ജില്ലകളിലും ക്രിട്ടിക്കൽ കെയർ സേവനങ്ങൾ എക്‌സ്‌ക്ലൂസീവ് ക്രിട്ടിക്കൽ കെയർ ഹോസ്പിറ്റൽ ബ്ലോക്കുകളിലൂടെയും ബാക്കിയുള്ള ജില്ലകൾ റഫറൽ സേവനങ്ങളിലൂടെയും ലഭ്യമാകും.

രാജ്യത്തുടനീളമുള്ള ലബോറട്ടറികളുടെ ശൃംഖലയിലൂടെ പൊതുജനാരോഗ്യ സംവിധാനത്തിൽ ഡയഗ്നോസ്റ്റിക് സേവനങ്ങൾ  പൂർണ്ണ തോതിൽ ജനങൾക്ക് ലഭ്യമാക്കും.   എല്ലാ ജില്ലകളിലും സംയോജിത പൊതുജനാരോഗ്യ ലാബുകൾ സ്ഥാപിക്കും.

പ്രധാന്‍ മന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ കീഴിൽ, ഒരേ  ആരോഗ്യത്തിനുള്ള ദേശീയ സ്ഥാപനം, 4 പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൈറോളജി,  ലോകാരോഗ്യ സംഘടനയുടെ ദക്ഷിണേഷ്യൻ മേഖലയ്ക്കായുള്ള  ഗവേഷണ വേദി , 9 ബയോസേഫ്റ്റി ലെവൽ 3 I ലബോറട്ടറികൾ, 5 പുതിയ പ്രാദേശിക ദേശീയ രോഗ നിയന്ത്രണ കേന്ദ്രങ്ങൾ   എന്നിവ സ്ഥാപിക്കും.

മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ ബ്ലോക്ക്, ജില്ല, പ്രാദേശിക, ദേശീയ തലങ്ങളിൽ നിരീക്ഷണ ലബോറട്ടറികളുടെ ഒരു ശൃംഖല വികസിപ്പിച്ചുകൊണ്ട് ഐടി  സഹായത്തോടെയുള്ള  രോഗ നിരീക്ഷണ സംവിധാനം നിർമ്മിക്കാൻ പ്രധാന്‍ മന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷൻ ലക്ഷ്യമിടുന്നു. എല്ലാ പബ്ലിക് ഹെൽത്ത് ലാബുകളേയും ബന്ധിപ്പിക്കുന്നതിന് സംയോജിത ആരോഗ്യ വിവര പോർട്ടൽ എല്ലാ സംസ്ഥാനങ്ങളിലേക്കും/കേന്ദ്ര ഭരണ പ്രദേശങ്ങളുലെയ്ക്കും  വിപുലീകരിക്കും

പൊതുജനാരോഗ്യ അടിയന്തിര ഘട്ടങ്ങളെയും പൊട്ടിപുറപ്പെടുന്ന രോഗങ്ങളെയും പ്രതിരോധിക്കുന്നതിനാ യി 17 പുതിയ പബ്ലിക് ഹെൽത്ത് യൂണിറ്റുകളുടെ പ്രവർത്തനക്ഷമതയും നിലവിലുള്ള 33 പബ്ലിക് ഹെൽത്ത് യൂണിറ്റുകൾ എൻട്രി പോയിന്റുകളിൽ ശക്തിപ്പെടുത്തലും പ്രധാന്‍ മന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷൻ ലക്ഷ്യമിടുന്നു. പൊതുജനാരോഗ്യ അടിയന്തരാവസ്ഥയോട് പ്രതികരിക്കുന്നതിന് പരിശീലനം ലഭിച്ച മുൻനിര ആരോഗ്യ പ്രവർത്തകരെ രൂപപ്പെടുത്തുന്നതിനും ഇത് പ്രവർത്തിക്കും.

സിദ്ധാർത്ഥനഗർ, ഇറ്റാഹ്, ഹർദോയ്, പ്രതാപ്ഗഡ്, ഫത്തേപൂർ, ഡിയോറിയ, ഗാസിപൂർ, മിർസാപൂർ, ജൗൻപൂർ എന്നീ ജില്ലകളിലാണ് ഒമ്പത് മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്യുന്നത്. "ജില്ലാ / റഫറൽ ആശുപത്രികളോട് അനുബന്ധിച്ച് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിന്" കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കീഴിൽ 8 മെഡിക്കൽ കോളേജുകൾ അനുവദിച്ചിട്ടുണ്ട്, കൂടാതെ ജൗൻപൂരിലെ 1 മെഡിക്കൽ കോളേജും സംസ്ഥാന ഗവണ്മെന്റ് സ്വന്തം വിഭവങ്ങളിലൂടെ പ്രവർത്തനക്ഷമമാക്കി.

കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് കീഴിൽ, പിന്നാക്കം നിൽക്കുന്ന, അഭിലാഷ  ജില്ലകൾക്ക് മുൻഗണന നൽകുന്നു. ആരോഗ്യ വിദഗ്ധരുടെ ലഭ്യത വർദ്ധിപ്പിക്കുക, മെഡിക്കൽ കോളേജുകൾ അനുവദിക്കുന്നതിൽ  നിലവിലുള്ള ഭൂമിശാസ്ത്രപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുക, ജില്ലാ ആശുപത്രികളുടെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളിലായി, 157 പുതിയ മെഡിക്കൽ കോളേജുകൾ രാജ്യത്തുടനീളം അംഗീകരിച്ചു, അതിൽ 63 മെഡിക്കൽ കോളേജുകൾ ഇതിനകം പ്രവർത്തനക്ഷമമായി 

ഉത്തർ പ്രദേശ് ഗവർണർ , കേന്ദ്ര ആരോഗ്യ മന്ത്രി എന്നിവരും ചടങ്ങിൽ സംബന്ധിക്കും. 

 

  • दिग्विजय सिंह राना October 21, 2024

    जय हो
  • SHRI NIVAS MISHRA January 19, 2022

    अगस्त 2013 में देश का जो स्वर्ण भंडार 557 टन था उसमें मोदी सरकार ने 148 टन की वृद्धि की है। 30 जून 2021 को देश का स्वर्ण भंडार 705 टन हो चुका था।*
  • शिवकुमार गुप्ता January 04, 2022

    नमो नमो नमो नमो नमो नमो
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Indian tea industry's export reaches decade high of 255 mn kg in 2024

Media Coverage

Indian tea industry's export reaches decade high of 255 mn kg in 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 12
March 12, 2025

Appreciation for PM Modi’s Reforms Powering India’s Global Rise