പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2022 ജൂൺ 3-ന്) ഉത്തർപ്രദേശ് സന്ദർശിക്കും. ഏകദേശം 11 മണിക്ക് പ്രധാനമന്ത്രി ലഖ്‌നൗവിലെ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ എത്തിച്ചേരും, അവിടെ അദ്ദേഹം യുപി നിക്ഷേപക ഉച്ചകോടിയുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കും . ഏകദേശം 1:45ന് , പ്രധാനമന്ത്രി കാൺപൂരിലെ പരുങ്ക് ഗ്രാമത്തിൽ എത്തിച്ചേരും, അവിടെ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിനെ അനുഗമിച്ച് അദ്ദേഹം പത്രി മാതാ മന്ദിർ സന്ദർശിക്കും. അതിനുശേഷം, ഏകദേശം 2 മണിക്ക് അവർ ഡോ. ബി ആർ അംബേദ്കർ ഭവൻ സന്ദർശിക്കും, തുടർന്ന് 2:15 ന് മിലൻ കേന്ദ്ര സന്ദർശനം നടത്തും. രാഷ്ട്രപതിയുടെ പൂർവ്വിക ഭവനമായ മിലൻ കേന്ദ്രം പൊതു ഉപയോഗത്തിനായി സംഭാവന ചെയ്യുകയും അത് ഇന്ന് ഒരു കമ്മ്യൂണിറ്റി സെന്ററായി പ്രവർത്തിക്കുകയും ചെയുന്നു. തുടർന്ന് ഉച്ചയ്ക്ക് 2.30ന് പരുങ്ക് ഗ്രാമത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.
2018 ഫെബ്രുവരി 21 നും , 22നുമാണ് യുപി നിക്ഷേപക ഉച്ചകോടി നടന്നത്. ഇതിൽ ഒന്നാം ഘട്ടത്തിൽ 61,500 കോടിയിലേറെ രൂപയുടെ പദ്ധതികൾക്ക് 2018 ജൂലൈ 29 നും, രണ്ടാം ഘട്ടത്തിൽ 67,000 കോടി രൂപയിലധികം നിക്ഷേപമുള്ള 290 പദ്ധതികൾക്ക് 2019 ജൂലൈ 28 നും സമാരംഭം കുറിച്ചു .