പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 നവംബർ 16-ന് ) ഉത്തർപ്രദേശ് സന്ദർശിക്കുകയും ഉച്ചയ്ക്ക് 1:30-ന് സുൽത്താൻപൂർ ജില്ലയിലെ കർവാൾ ഖേരിയിൽ പൂർവാഞ്ചൽ എക്സ്പ്രസ് വേയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും.
അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ലാൻഡിംഗ്/ടേക്ക് ഓഫ് ചെയ്യുന്നതിനായി സുൽത്താൻപൂർ ജില്ലയിലെ എക്‌സ്‌പ്രസ് വേയിൽ നിർമ്മിച്ച 3.2 കിലോമീറ്റർ നീളമുള്ള എയർസ്ട്രിപ്പിൽ ഇന്ത്യൻ വ്യോമസേനയുടെ വ്യോമാഭ്യാസത്തിനും പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും.
പൂർവാഞ്ചൽ എക്സ്പ്രസ് വേയുടെ നീളം 341 കിലോമീറ്ററാണ്. ഇത് ലഖ്‌നൗ-സുൽത്താൻപൂർ റോഡിൽ (ദേശീയ പാത -731) സ്ഥിതി ചെയ്യുന്ന ചൗദ്സാരായി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച് യുപി-ബിഹാർ അതിർത്തിയിൽ നിന്ന് 18 കിലോമീറ്റർ കിഴക്കായി ദേശീയ പാത നമ്പർ 31-ൽ സ്ഥിതി ചെയ്യുന്ന ഹൈദരിയ ഗ്രാമത്തിൽ അവസാനിക്കുന്നു. എക്സ്പ്രസ് വേ 6-വരി വീതിയുള്ളതാണ്, അത് ഭാവിയിൽ 8-വരിയായി വികസിപ്പിക്കാം. ഏകദേശം 22500 കോടി രൂപ ചെലവിൽ നിർമ്മിക്കപ്പെട്ട പുർവാഞ്ചൽ എക്‌സ്‌പ്രസ്‌വേ ഉത്തർപ്രദേശിന്റെ കിഴക്കൻ ഭാഗത്തിന്റെ പ്രത്യേകിച്ച് ലഖ്‌നൗ, ബരാബങ്കി, അമേഠി, അയോധ്യ, സുൽത്താൻപൂർ, അംബേദ്കർ നഗർ, അസംഗഡ്, മൗ ,ഗാസിപൂർ എന്നീ ജില്ലകളുടെ സാമ്പത്തിക വികസനത്തിന് ഉത്തേജനം നൽകും.