പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2004 ജൂലൈ 8 മുതൽ 10 വരെ റഷ്യയിലും ഓസ്ട്രിയയിലും ഔദ്യോഗിക സന്ദർശനം നടത്തും.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ക്ഷണപ്രകാരം 2024 ജൂലൈ 8നും 9നും മോസ്കോ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ ബന്ധങ്ങളുടെ ശ്രേണിയാകെ നേതാക്കൾ അവലോകനം ചെയ്യും. ഇരുരാജ്യങ്ങൾക്കും താൽപ്പര്യമുള്ള സമകാലിക പ്രാദേശിക - ആഗോള വിഷയങ്ങളിൽ നേതാക്കൾ കാഴ്ചപ്പാടുകൾ കൈമാറും.
അതിനുശേഷം 2024 ജൂലൈ 9നും 10നും പ്രധാനമന്ത്രി ഓസ്ട്രിയയിലേക്കു പോകും. 41 വർഷത്തിനിടെ ഒരിന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഓസ്ട്രിയൻ സന്ദർശനമാണിത്. ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലെനെ സന്ദർശിക്കുന്ന ശ്രീ മോദി, ഓസ്ട്രിയ ചാൻസലർ കാൾ നെഹെമെറുമായി ചർച്ച നടത്തും. പ്രധാനമന്ത്രിയും ചാൻസലറും ഇന്ത്യയിൽനിന്നും ഓസ്ട്രിയയിൽ നിന്നുമുള്ള വ്യാവസായിക പ്രമുഖരെ അഭിസംബോധന ചെയ്യും.
മോസ്കോയിലും വിയന്നയിലുമുള്ള ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കും.