പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 3-4 തീയതികളില്‍ ഒഡീഷയും അസമും സന്ദര്‍ശിക്കും.
ഫെബ്രുവരി 3 ന് ഉച്ചകഴിഞ്ഞ് 2:15 ന്, ഒഡീഷയിലെ സംബല്‍പൂരില്‍ നടക്കുന്ന പൊതുപരിപാടിയില്‍ 68,000 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും, സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി അസമിലേക്ക് പോകും. ഫെബ്രുവരി 4 ന് രാവിലെ 11:30 ന്, ഗുവാഹത്തിയില്‍ ഒരു പൊതു പരിപാടിയില്‍ പ്രധാനമന്ത്രി 11,000 കോടിയിലധികം രൂപയുടെ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും.
സംബാല്‍പൂരില്‍ പ്രധാനമന്ത്രി
രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, ഒഡീഷയിലെ സംബാല്‍പൂരില്‍ നടക്കുന്ന പൊതുപരിപാടിയില്‍ ഊര്‍ജ മേഖലയെ ഉത്തേജിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും സമര്‍പ്പണവും തറക്കല്ലിടലും നടക്കും.
'ജഗദീഷ്പൂര്‍-ഹാല്‍ദിയ & ബൊക്കാറോ-ധമ്ര പൈപ്പ്‌ലൈന്‍ പദ്ധതിയുടെ (JHBDPL) 'ധമ്ര - അംഗുല്‍ പൈപ്പ്‌ലൈന്‍ വിഭാഗം' (412 കിലോമീറ്റര്‍) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 'പ്രധാനമന്ത്രി ഊര്‍ജ ഗംഗ'യുടെ കീഴില്‍ 2450 കോടി രൂപ ചെലവില്‍ നിര്‍മിച്ച പദ്ധതി ഒഡീഷയെ നാഷണല്‍ ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിക്കും. മുംബൈ-നാഗ്പൂര്‍-ജാര്‍സുഗുഡ പൈപ്പ്‌ലൈനിന്റെ 'നാഗ്പൂര്‍ ഝാര്‍സുഗുഡ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ സെക്ഷന്റെ' (692 കി.മീ)' ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. 2660 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന പദ്ധതി ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രകൃതി വാതക ലഭ്യത മെച്ചപ്പെടുത്തും.
പരിപാടിയില്‍, ഏകദേശം 28,980 കോടി രൂപയുടെ ഒന്നിലധികം വൈദ്യുതി പദ്ധതികള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലെ NTPC ഡാര്‍ലിപാലി സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷനും (2x800 MW) NSPCL റൂര്‍ക്കേല PP-II വിപുലീകരണ പദ്ധതിയും (1x250 MW) രാജ്യത്തിന് സമര്‍പ്പിക്കേണ്ട പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഒഡീഷയിലെ അംഗുല്‍ ജില്ലയില്‍ NTPC താല്‍ച്ചര്‍ തെര്‍മല്‍ പവര്‍ പ്രോജക്റ്റ്, ഘട്ടം-III (2x660 MW) യുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. ഈ വൈദ്യുത പദ്ധതികള്‍ ഒഡീഷയ്ക്കും മറ്റ് പല സംസ്ഥാനങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ വൈദ്യുതി നല്‍കും.
രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയില്‍ ഗണ്യമായ സംഭാവന നല്‍കുകയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും സമൃദ്ധിയിലും സുപ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.
27000 കോടിയിലധികം ചെലവ് വരുന്ന നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്റെ (എന്‍എല്‍സി) തലബിറ തെര്‍മല്‍ പവര്‍ പദ്ധതിയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. ആത്മനിര്‍ഭര്‍ ഭാരത് എന്ന പ്രധാനമന്ത്രിയുടെ വീക്ഷണത്തെ ശക്തിപ്പെടുത്തിക്കൊണ്ട്, ഈ അത്യാധുനിക പദ്ധതി വിശ്വാസയോഗ്യവും താങ്ങാനാവുന്നതും രാപകല്‍ വൈദ്യുതി പ്രദാനം ചെയ്യും. രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയില്‍ ഇത് ഗണ്യമായ സംഭാവന നല്‍കുകയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും സമൃദ്ധിയിലും സുപ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.
ഫസ്റ്റ് മൈല്‍ കണക്റ്റിവിറ്റി (എഫ്എംസി) പദ്ധതികള്‍ ഉള്‍പ്പെടെ മഹാനദി കോള്‍ഫീല്‍ഡ് ലിമിറ്റഡിന്റെ കല്‍ക്കരി അടിസ്ഥാന സൗകര്യ പദ്ധതികൾ - അംഗുല്‍ ജില്ലയിലെ താല്‍ച്ചര്‍ കല്‍ക്കരിപ്പാടങ്ങളിലെ ഭുവനേശ്വരി ഫേസ്-1, ലജ്കുര റാപ്പിഡ് ലോഡിംഗ് സിസ്റ്റം (ആര്‍എല്‍എസ്) എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏകദേശം 2145 കോടിയോളം രൂപ ചെലവില്‍ നിര്‍മിച്ച ഈ പദ്ധതികള്‍ ഒഡീഷയില്‍ നിന്നുള്ള ഡ്രൈ ഇന്ധനത്തിന്റെ ഗുണനിലവാരവും വിതരണവും വര്‍ദ്ധിപ്പിക്കും. ഒഡീഷയിലെ ജാര്‍സുഗുഡ ജില്ലയില്‍ 550 കോടിയിലധികം രൂപ ചെലവില്‍ നിര്‍മിച്ച ഐബ് വാലി വാശേരിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. നൂതനത്വത്തെയും സുസ്ഥിരതയെയും സൂചിപ്പിക്കുന്ന ഗുണനിലവാരത്തിനായുള്ള കല്‍ക്കരി സംസ്‌കരണത്തില്‍ ഇത് ഒരു മാതൃകാപരമായ മാറ്റം അടയാളപ്പെടുത്തും. 878 കോടി രൂപ മുതല്‍മുടക്കില്‍ മഹാനദി കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് നിര്‍മ്മിച്ച ജാര്‍സുഗുഡ-ബര്‍പാലി-സര്‍ദേഗ റെയില്‍ പാതയുടെ ഒന്നാം ഘട്ടത്തിലെ 50 കിലോമീറ്റര്‍ നീളമുള്ള രണ്ടാം ട്രാക്ക് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.
ഏകദേശം 2110 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ദേശീയ പാതയുടെ മൂന്ന് റോഡ് മേഖലാ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. എന്‍എച്ച് 215 (പുതിയ എന്‍എച്ച് നമ്പര്‍ 520), ബിരാമിത്രപൂര്‍-ബ്രാഹ്‌മണി ബൈപാസ് എന്‍എച്ച് 23 (പുതിയ എന്‍എച്ച് നമ്പര്‍ 143), ബ്രാഹ്‌മണി ബൈപാസ് & രാജമുണ്ട സെക്ഷന്‍ നാലുവരിയാക്കല്‍ എന്നിവ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. NH 23-ന്റെ (പുതിയ NH നമ്പര്‍ 143). ഈ പദ്ധതികള്‍ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുകയും മേഖലയുടെ സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കുകയും ചെയ്യും.
കൂടാതെ, ഏകദേശം 2146 കോടി രൂപയുടെ റെയില്‍വേ പദ്ധതികള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. ശൈലശ്രീ കൊട്ടാരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച സമ്പല്‍പൂര്‍ റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനത്തിന് അദ്ദേഹം തറക്കല്ലിടും. മേഖലയിലെ റെയില്‍ ശൃംഖലയുടെ ശേഷി വര്‍ധിപ്പിച്ചുകൊണ്ട് സമ്പല്‍പൂര്‍-താല്‍ച്ചര്‍ ഡബ്ലിംഗ് റെയില്‍വേ ലൈനും (168 കി.മീ.), ഝാര്‍തര്‍ഭയില്‍ നിന്ന് സോനേപൂര്‍ പുതിയ റെയില്‍വേ ലൈനും (21.7 കി.മീ.) അദ്ദേഹം സമര്‍പ്പിക്കും. മേഖലയിലെ റെയില്‍വേ യാത്രക്കാരുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്ന പുരി-സോനേപൂര്‍-പുരി പ്രതിവാര എക്സ്പ്രസും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.
ഐഐഎം സംബാല്‍പൂരിന്റെ സ്ഥിരം കാമ്പസിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. കൂടാതെ, ജാര്‍സുഗുഡ ഹെഡ് പോസ്റ്റ് ഓഫീസ് ഹെറിറ്റേജ് ബില്‍ഡിംഗ് അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും.
ഗുവാഹത്തിയില്‍ പ്രധാനമന്ത്രി
ഗുവാഹത്തിയില്‍ 11,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന ആളുകള്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കുക എന്നത് പ്രധാനമന്ത്രി മുഖ്യ ശ്രദ്ധ നല്‍കുന്ന കാര്യമാണ്. പ്രധാനമന്ത്രി തറക്കല്ലിടുന്ന പ്രധാന പദ്ധതികളിലൊന്നായ മാ കാമാഖ്യ ദിവ്യ പരിയോജന (മാ കാമാഖ്യ ആക്സസ് കോറിഡോര്‍) ഈ ശ്രമത്തില്‍ ഉള്‍പ്പെടുന്നു, ഇത് വടക്കുകിഴക്കന്‍ മേഖലയ്ക്കുള്ള പ്രധാനമന്ത്രിയുടെ വികസന സംരംഭത്തിന് കീഴിലാണ് അനുവദിച്ചിട്ടുള്ളത്. (PM-DevINE) സ്‌കീം. കാമാഖ്യ ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ഇത് ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കും.
3400 കോടിയിലധികം രൂപയുടെ റോഡ് നവീകരണ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ഇതില്‍, സൗത്ത് ഏഷ്യ സബ് റീജിയണല്‍ ഇക്കണോമിക് കോ-ഓപ്പറേഷന്റെ (SASEC) കോറിഡോര്‍ കണക്റ്റിവിറ്റിയുടെ ഭാഗമായി 38 പാലങ്ങള്‍ ഉള്‍പ്പെടെ 43 റോഡുകള്‍ നവീകരിക്കും. ദോലബാരി മുതല്‍ ജമുഗുരി വരെ, ബിശ്വനാഥ് ചാരിയാലി മുതല്‍ ഗോഹ്പൂര്‍ വരെ എന്നിങ്ങനെ രണ്ട് 4 വരി പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ പദ്ധതികള്‍ ഇറ്റാനഗറിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും മേഖലയുടെ മൊത്തത്തിലുള്ള സാമ്പത്തിക വികസനം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
മേഖലയുടെ മഹത്തായ കായിക സാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാനത്തെ കായിക അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ചന്ദ്രാപൂരില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോര്‍ട്സ് സ്റ്റേഡിയം, നെഹ്റു സ്റ്റേഡിയം ഫിഫ സ്റ്റാന്‍ഡേര്‍ഡ് ഫുട്ബോള്‍ സ്റ്റേഡിയമായി നവീകരിക്കല്‍ എന്നിവയാണ് പദ്ധതികളില്‍ ഉള്‍പ്പെടുന്നത്.
ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. കൂടാതെ, കരിംഗഞ്ചില്‍ ഒരു മെഡിക്കല്‍ കോളേജ് വികസനത്തിനുള്ള തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.