പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 നവംബര്‍ 11, 12 തീയതികളില്‍ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. നവംബര്‍ 11-ന് രാവിലെ ഏകദേശം 9:45-ന്, ബെംഗളൂരുവിലെ വിധാന സൗധയില്‍ ഋഷികവി ശ്രീ കനകദാസന്റെയും മഹര്‍ഷി വാല്മീകിയുടെയും പ്രതിമകളില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തും. രാവിലെ ഏകദേശം 10:20 ന് ബെംഗളൂരുവിലെ കെ.എസ്.ആര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്ദേ ഭാരത് എക്‌സ്പ്രസും ഭാരത് ഗൗരവ് കാശി ദര്‍ശന്‍ ട്രെയിനും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ ഏകദേശം 11.30ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അതിനുശേഷം, ഉച്ചയ്ക്ക് 12 മണിയോടെ നാദപ്രഭു കെംപെഗൗഡയുടെ 108 അടി വെങ്കല പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും, തുടര്‍ന്ന് ഉച്ചയ്ക്ക് 12:30 ന് ബെംഗളൂരുവില്‍ ഒരു പൊതുപരിപാടിയും നടക്കും. ഉച്ചകഴിഞ്ഞ് 3:30 ന്, പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ ദിണ്ടിഗലിലുള്ള ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 36-ാമത് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കും.
നവംബര്‍ 12-ന് രാവിലെ ഏകദേശം 10.30-ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് ഏകദേശം 3:30 ന് പ്രധാനമന്ത്രി തെലങ്കാനയിലെ രാമഗുണ്ടത്തുള്ള ആര്‍.എഫ്.സി.എല്‍ (രാമഗുണ്ടം ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍ ലിമിറ്റഡ്) പ്ലാന്റ് സന്ദര്‍ശിക്കും. അതിനുശേഷം, വൈകുന്നേരം ഏകദേശം 4:15 ന് പ്രധാനമന്ത്രി രാമഗുണ്ടത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും.
പ്രധാനമന്ത്രി കര്‍ണാടകയിലെ ബെംഗളൂരുവില്‍
ഏകദേശം 5000 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാമത്തെ ടെര്‍മിനലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. ഈ ടെര്‍മിനല്‍ വിമാനത്താവളത്തിന്റെ യാത്രക്കാരുടെ കൈകാര്യം ചെയ്യല്‍ ശേഷി ഇരട്ടിയാക്കും, ഇതോടെ നിലവിലെ ഏകദേശം 2.5 കോടിയില്‍ നിന്ന്. പ്രതിവര്‍ഷം 5-6 കോടി യാത്രക്കാര്‍ എന്ന നിലയില്‍ വര്‍ദ്ധിക്കും.
പൂന്തോട്ട നഗരമായ ബെംഗളൂരുവിനുള്ള ശ്രദ്ധാഞ്ജലി എന്ന നിലയിലാണ് രണ്ടാമത്തെ ടെര്‍മിനല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൂന്തോട്ടത്തിലെ നടത്തം പോലുള്ള അനുഭവം യാത്രക്കാര്‍ക്കുണ്ടാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. 10,000 ലധികം ചതുരശ്ര മീറ്റര്‍ ഹരിത മതിലുകള്‍, തൂങ്ങിക്കിടക്കുന്ന പൂന്തോട്ടങ്ങള്‍, വാതില്‍പുറ പൂന്തോട്ടങ്ങള്‍ എന്നിവയിലൂടെയായിരിക്കും യാത്രക്കാര്‍ സഞ്ചരിക്കുക. കാമ്പസിലുടനീളം 100% പുനരുപയോഗ ഊര്‍ജത്തിന്റെ ഉപയോഗത്തിലൂടെ വിമാനത്താവളം സുസ്ഥിരതയുടെ ഒരു മാനദണ്ഡം ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. സുസ്ഥിര തത്വങ്ങള്‍ നെയ്തുചേര്‍ത്ത രൂപകല്‍പ്പന ഉപയോഗിച്ചാണ് രണ്ടാം ടെര്‍മിനല്‍ സൃഷ്ടിച്ചിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സുസ്ഥിര മുന്‍കൈകളെ അടിസ്ഥാനമാക്കി, യു.എസ് ജി.ബി.സി (ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍) പ്രീ സര്‍ട്ടിഫൈഡ് പ്ലാറ്റിനം റേറ്റിംഗ് നേടിയ ലോകത്തിലെ ഏറ്റവും വലിയ ടെര്‍മിനല്‍ ഈ രണ്ടാമത്തെ ടെര്‍മിനല്‍ ആയിരിക്കും. നൗരസയുടെ (നവരസം) ആശയം രണ്ടാം ടെര്‍മിനലിന് വേണ്ടി കമ്മീഷന്‍ ചെയ്ത എല്ലാ കലാസൃഷ്ടികളെയും ഒരുമിപ്പിക്കുന്നു. കര്‍ണാടകയുടെ പൈതൃകത്തെയും സംസ്‌കാരത്തെയും കൂടാതെ വിശാലമായ ഇന്ത്യന്‍ ധാര്‍മ്മികതയെയും കലാസൃഷ്ടികള്‍ പ്രതിഫലിപ്പിക്കുന്നു.
മൊത്തത്തില്‍, ഒരു പൂന്തോട്ടത്തിലെ ടെര്‍മിനല്‍, സുസ്ഥിരത, സാങ്കേതികവിദ്യ, കലയും സംസ്‌കാരവും എന്നീ നാല് മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങളാല്‍ രണ്ടാം ടെര്‍മിനലിന്റെ രൂപകല്‍പ്പനയും വാസ്തുവിദ്യയും സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. ഈ വശങ്ങളെല്ലാ ടി2 നെ ആധുനികവും എന്നാല്‍ പ്രകൃതിയില്‍ വേരൂന്നിയതും എല്ലാ യാത്രക്കാര്‍ക്കും അവിസ്മരണീയമായ ലക്ഷ്യ അനുഭവം പ്രദാനം ചെയ്യുന്നതുമായി ടെര്‍മിനലിനെ പ്രദര്‍ശിപ്പിക്കുന്നു.
ബെംഗളൂരു ക്രാന്തിവീര സങ്കൊല്ലി രായണ്ണ (കെഎസ്ആര്‍) റെയില്‍വേ സ്‌റ്റേഷനില്‍. ചെന്നൈ-മൈസൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. ഇത് രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനാണ്, ദക്ഷിണേന്ത്യയിലെ ഇത്തരത്തിലെ ആദ്യത്തേതും. ഇത് ചെന്നൈയിലെ വ്യാവസായിക കേന്ദ്രവും ബെംഗളൂരുവിലെ ടെക്-സ്റ്റാര്‍ട്ടപ്പ് കേന്ദ്രവും പ്രശസ്ത ടൂറിസ്റ്റ് നഗരമായ മൈസൂരുവും തമ്മിലുള്ള ബന്ധിപ്പിക്കല്‍ ഇത് മെച്ചപ്പെടുത്തും.
ബെംഗളൂരു കെ.എസ്.ആര്‍ റെയില്‍വേ സ്േറ്റഷനില്‍ നിന്ന് ഭാരത് ഗൗരവ് കാശി യാത്ര ട്രെയിനും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. ഭാരത് ഗൗരവ് പദ്ധതിക്ക് കീഴില്‍ ഈ ട്രെയിന്‍ ഏറ്റെടുക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കര്‍ണാടക, ഇതിലൂടെ കര്‍ണാടക ഗവണ്‍മെന്റും റെയില്‍വേ മന്ത്രാലയവും ചേര്‍ന്ന് കര്‍ണാടകയില്‍ നിന്ന് കാശിയിലേക്ക് തീര്‍ത്ഥാടകരെ അയയ്ക്കും. കാശി, അയോദ്ധ്യ, പ്രയാഗ്രാജ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നതിന് തീര്‍ത്ഥാടകര്‍ക്ക് സുഖപ്രദമായ താമസവും മാര്‍ഗ്ഗനിര്‍ദേശവും ലഭ്യമാക്കും.
ശ്രീ നാദപ്രഭു കെമ്പഗൗഡയുടെ 108 മീറ്റര്‍ നീളമുള്ള വെങ്കല പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. ബെംഗളൂരുവിന്റെ വളര്‍ച്ചയില്‍ നഗരത്തിന്റെ സ്ഥാപകനായ നാദപ്രഭു കെംപഗൗഡയുടെ സംഭാവനകളുടെ സ്മരണയ്ക്കായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റാച്യു ഓഫ് യൂണിറ്റി ഫെയിം റാം വി സുതാര്‍ ആശയവല്‍ക്കരിച്ച് ഇത് ശില്‍പ്പമാക്കിയിരിക്കുന്നത്. 98 ടണ്‍ വെങ്കലവും 120 ടണ്‍ ഉരുക്കും ഈ പ്രതിമയുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചു.
പ്രധാനമന്ത്രി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത്
ഏകദേശം 10,500 കോടിയിലധികം രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലുംരാഷ്ര്ടത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കും. റായ്പൂര്‍-വിശാഖപട്ടണം സാമ്പത്തിക ഇടനാഴിയുടെ ആന്ധ്രാപ്രദേശ് ഭാഗത്തിന്റെ ആറ് വരി ഗ്രീന്‍ഫീല്‍ഡിന് അദ്ദേഹം തറക്കല്ലിടും. 3750 കോടിയിലധികം രൂപ ചെലവിലാണ് ഇത് നിര്‍മ്മിക്കുന്നത്. ഛത്തീസ്ഗഢിലെയും ഒഡീഷയിലെയും വ്യാവസായിക നോഡുകള്‍ തമ്മില്‍ വിശാഖപട്ടണം തുറമുഖത്തേക്കും ചെന്നൈ - കൊല്‍ക്കത്ത ദേശീയപാതയിലേക്കും അതിവേഗ ബന്ധിപ്പിക്കല്‍ സാമ്പത്തിക ഇടനാഴി ലഭ്യമാക്കും. ആന്ധ്രാപ്രദേശിലെയും ഒഡീഷയിലെയും ഗോത്രവര്‍ഗ്ഗ, പിന്നാക്ക മേഖലകളിലേക്കുള്ള ബന്ധിപ്പിക്കലും ഇത് മെച്ചപ്പെടുത്തും. വിശാഖപട്ടണത്തെ കോണ്‍വെന്റ് ജംഗ്ഷന്‍ മുതല്‍ ഷീല നഗര്‍ ജംഗ്ഷന്‍ വരെയുള്ള സമര്‍പ്പിത തുറമുഖ റോഡിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. വിശാഖപട്ടണം നഗരത്തിലെ പ്രാദേശിക, തുറമുഖ ചരക്ക് ഗതാഗതത്തെ വേര്‍തിരിച്ചുകൊണ്ട് ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കും. ശ്രീകാകുളം-ഗജപതി ഇടനാഴിയുടെ ഭാഗമായി 200 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിച്ച എന്‍.എച്ച്-326എയുടെ നരസന്നപേട്ട മുതല്‍ പത്തപട്ടണം വരെയുള്ള ഭാഗം അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിക്കും. പദ്ധതി ഈ മേഖലയില്‍ മികച്ച ബന്ധിപ്പിക്കല്‍ പ്രദാനം ചെയ്യും.
ആന്ധ്രാപ്രദേശിലെ ഒ.എന്‍.ജിസിയുടെ 2900 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിച്ച യു-ഫീല്‍ഡ് ഓണ്‍ഷോര്‍ ഡീപ് വാട്ടര്‍ ബ്ലോക്ക് പദ്ധതി പ്രധാനമന്ത്രി രാഷ്ര്ടത്തിന് സമര്‍പ്പിക്കും. പ്രതിദിനം ഏകദേശം 3 ദശലക്ഷം മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ ( എം.എം.എസ്.സി.എം.ഡി) വാതക ഉല്‍പാദന സാദ്ധ്യതയുള്ള പദ്ധതിയുടെ ഏറ്റവും ആഴത്തിലുള്ള വാതക കണ്ടെത്തലാണിത്. 6.65 എം.എം.എസ്.സി.എം.ഡി ശേഷിയുള്ള ഗെയിലിന്റെ ശ്രീകാകുളം അംഗുല്‍ പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. 2650 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 745 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പൈപ്പ് ലൈനാണിത്. പ്രകൃതി വാതക ഗ്രിഡിന്റെ (എന്‍.ജി.ജി) ഭാഗമായതിനാല്‍, ആന്ധ്രാപ്രദേശിലെയും ഒഡീഷയിലെയും വിവിധ ജില്ലകളിലെ ആഭ്യന്തവ കുടുംബങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും വാണിജ്യ യൂണിറ്റുകള്‍ക്കും ഓട്ടോമൊബൈല്‍ മേഖലകള്‍ക്കും പ്രകൃതി വാതകം വിതരണം ചെയ്യുന്നതിനുള്ള സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ പൈപ്പ്‌ലൈന്‍ സൃഷ്ടിക്കും. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം, വിസിയനഗരം ജില്ലകളിലെ സിറ്റി ഗ്യാസ് വിതരണ ശൃംഖലയിലേക്കുള്ള പ്രകൃതിവാതകം ഈ പൈപ്പ് ലൈന്‍ എത്തിക്കും.
450 കോടി രൂപ ചെലവിലുള്ള വിശാഖപട്ടണം റെയില്‍വേ സ്‌റ്റേഷന്റെ പുനര്‍വികസനത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. പുനര്‍വികസിപ്പിച്ച സ്‌റ്റേഷന്‍ പ്രതിദിനം 75,000 യാത്രക്കാര്‍ക്ക് സേവനം നല്‍കുകയും ആധുനിക സൗകര്യങ്ങള്‍ നല്‍കിക്കൊണ്ട് യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യും.
വിശാഖപട്ടണം മത്സ്യബന്ധന തുറമുഖത്തിന്റെ ആധുനികവല്‍ക്കരണത്തിന്റേയും നവീകരണത്തിന്റേയും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.ഏകദേശം 150 കോടിരൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ആധുനികവല്‍ക്കരണത്തിനും നവീകരണത്തിനും ശേഷം, മത്സ്യബന്ധന തുറമുഖത്തിന് കൈകാര്യം ചെയ്യാനുള്ള ശേഷി പ്രതിദിനം 150 ടണ്ണില്‍ നിന്ന് 300 ടണ്ണായി ഇരട്ടിയാകും, സുരക്ഷിതമായ ലാന്‍ഡിംഗും ബെര്‍ത്തിംഗും മറ്റ് ആധുനിക അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുകയും ജെട്ടിയിലെ ടേണ്‍റൗണ്ട് സമയം കുറയ്ക്കുകയും തേയ്മാനം കുറയ്ക്കുകയും വില സാക്ഷാത്കാരം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. .
പ്രധാനമന്ത്രി തെലങ്കാനയിലെ രാമഗുണ്ടത്തില്‍
രാമഗുണ്ടത്ത് 9500 കോടിയിലധികം ചെലവുവരുന്ന വിവിധ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. രാമഗുണ്ടത്തെ രാസവള പ്ലാന്റ് അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. 2016 ഓഗസ്റ്റ് 7-ന് പ്രധാനമന്ത്രി തന്നെയാണ് രാമഗുണ്ടം പദ്ധതിക്ക് തറക്കല്ലിട്ടതും. യൂറിയ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് രാസവള പ്ലാന്റിന്റെ പുനരുജ്ജീവനത്തിന് പിന്നിലെ ചാലകശക്തി. രാമഗുണ്ടം പ്ലാന്റ് പ്രതിവര്‍ഷം 12.7 ലക്ഷം മെട്രിക് ടണ്‍(എല്‍.എം.ടി) തദ്ദേശീയ വേപ്പെണ്ണപുരട്ടിയ യൂറിയ ഉല്‍പ്പാദിപ്പിക്കും.
നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ് (എന്‍.എഫ്.എല്‍), എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് (ഇ.ഐ.എല്‍), ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എഫ്.സി.ഐ.എല്‍) എന്നിവയുടെ സംയുക്ത സംരംഭമായ രാമഗുണ്ടം ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡിന്റെ (ആര്‍.എഫ്.സി.എല്‍) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത് . 6300 കോടി രൂപയിലധികം നിക്ഷേപമുള്ള പുതിയ അമോണിയ-യൂറിയ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ഉത്തരവാദിത്തം ആര്‍.എഫ്.സി.എല്ലിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ജഗദീഷ്പൂര്‍ - ഫുല്‍പൂര്‍ - ഹാല്‍ദിയ പൈപ്പ് ലൈന്‍ വഴിയാണ് ആര്‍.എഫ്.സി.എല്‍ പ്ലാന്റിലേക്ക് വാതകം വിതരണം ചെയ്യുന്നത്.
തെലങ്കാന സംസ്ഥാനത്തിലെയും ആന്ധ്രാപ്രദേശ്, കര്‍ണാടക, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെയും കര്‍ഷകര്‍ക്ക് ആവശ്യത്തിനും സമയബന്ധിതമായും യൂറിയ വളത്തിന്റെ വിതരണം പ്ലാന്റ് ഉറപ്പാക്കും. പ്ലാന്റ് രാസവളത്തിന്റെ ലഭ്യത മെച്ചപ്പെടുത്തുക മാത്രമല്ല, റോഡുകള്‍, റെയില്‍വേ, അനുബന്ധ വ്യവസായം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഉള്‍പ്പെടെ മേഖലയിലെ മൊത്തത്തിലുള്ള സാമ്പത്തിക വികസനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇതുകൂടാതെ, ഫാക്ടറിക്ക് വേണ്ട വിവിധ തരം ചരക്കുകള്‍ വിതരണം ചെയ്യുന്നതിനുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ) വികസനത്തിന്റെ പ്രയോജനവും ഈ മേഖലയ്ക്കുണ്ടാകും. ആര്‍.എഫ്.സി.എല്ലിന്റെ 'ഭാരത് യൂറിയ' ഇറക്കുമതി കുറച്ചുകൊണ്ടു മാത്രമല്ല, രാസവളങ്ങളുടെ സമയോചിതമായ വിതരണത്തിലൂടെയും വിപുലീകൃത സേവനങ്ങളിലൂടെയും പ്രാദേശിക കര്‍ഷകര്‍ക്ക് പ്രചോദനം നല്‍കുന്നതിലൂടെയും സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നല്‍കും.
ഏകദേശം 1000 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഭദ്രാചലം റോഡ്-സത്തുപള്ളി റെയില്‍ പാത പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. 2200 കോടിയിലധികം രൂപയുടെ വിവിധ റോഡ് പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. അതായത് എന്‍.എച്ച്-765ഡി.ജിയുടെ മേടക്-സിദ്ധിപേട്ട്-എല്‍കതുര്‍ത്തി ഭാഗം; എന്‍.എച്ച്-161ബി.ബിയുടെ ബോദ്ധന്‍-ബസാര്‍-ബൈന്‍സ ഭാഗം; എന്‍.എച്ച്-353സി യുടെ സിറോഞ്ച മുതല്‍ മഹാദേവ്പൂര്‍ വരെയുള്ള ഭാഗം.
പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ ഗാന്ധിഗ്രാമില്‍
ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 36-ാമത് ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 2018-19, 2019-20 ബാച്ചുകളിലെ 2300-ലധികം വിദ്യാര്‍ത്ഥികള്‍ ബിരുദദാന ചടങ്ങില്‍ ബിരുദം സ്വീകരിക്കും.