3,600 കോടിയിലധികം വരുന്ന ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശിവമോഗയിൽ നിർവ്വഹിക്കും
പ്രധാനമന്ത്രി ശിവമോഗ വിമാനത്താവളം ഉദ്ഘാടനം ചെയ്യും
പി എം കിസാൻ -ന് കീഴിലെ പതിമൂന്നാം ഗഡു തുകയായ ഏകദേശം 16,000 കോടി രൂപയുടെ വിതരണോദ്‌ഘാടനം പ്രധാനമന്ത്രി ബെലഗാവിയിൽ നിർവ്വഹിക്കും
ബെലഗാവിയിൽ പ്രധാനമന്ത്രി തറക്കല്ലിടുകയും 2,700 കോടിയിലധികം വരുന്ന ഒന്നിലധികം വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും
പുനർവികസിപ്പിച്ച ബെലഗാവി റെയിൽവേ സ്റ്റേഷൻ കെട്ടിടം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഫെബ്രുവരി 27-ന് കർണാടക സന്ദർശിക്കും. രാവിലെ ഏകദേശം 11:45 ന് , പ്രധാനമന്ത്രി ശിവമൊഗ്ഗ വിമാനത്താവളം നടന്ന് പരിശോധിക്കും.  അതിനുശേഷം അദ്ദേഹം ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ശിവമൊഗ്ഗയിൽ നടത്തും. തുടർന്ന്  ഉച്ചതിരിഞ്ഞു  ഏകദേശം 3:15 ന് , പ്രധാനമന്ത്രി ബെലഗാവിയിൽ  ഒന്നിലധികം വികസന സംരംഭങ്ങളുടെ ,തറക്കലിടലും  സമർപ്പണവും നടത്തും.  പിഎം-കിസാന്റെ 13-ാം ഗഡുവിന്റെ  പ്രകാശനവും അദ്ദേഹം നിർവഹിക്കും.  

പ്രധാനമന്ത്രി ശിവമോഗയിൽ 

രാജ്യത്തുടനീളമുള്ള എയർ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് പ്രധാനമന്ത്രി  നൽകുന്ന ഊന്നലിന്  ശിവമോഗ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തോടെ മറ്റൊരു ഉത്തേജനം ലഭിക്കും . 450 കോടി രൂപ ചെലവിലാണ് പുതിയ വിമാനത്താവളം വികസിപ്പിച്ചത്. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന്   മണിക്കൂറിൽ 300 യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയും. മലനാട് മേഖലയിലെ ശിവമോഗയിലെയും മറ്റ് സമീപ പ്രദേശങ്ങളിലെയും കണക്റ്റിവിറ്റിയും പ്രവേശനക്ഷമതയും വിമാനത്താവളം മെച്ചപ്പെടുത്തും.

ശിവമോഗയിൽ രണ്ട് റെയിൽവേ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ഇതിൽ ശിവമോഗ - ശിക്കാരിപുര - റാണെബെന്നൂർ പുതിയ റെയിൽവേ ലൈനും കോട്ടേഗംഗുരു റെയിൽവേ കോച്ചിംഗ് ഡിപ്പോയും ഉൾപ്പെടുന്നു. ശിവമൊഗ്ഗ - ശിക്കാരിപുര - റാണെബെന്നൂർ പുതിയ റെയിൽവേ ലൈൻ, 100 കോടി രൂപ ചെലവിൽ വികസിപ്പിക്കും. 990 കോടി, ബംഗളൂരു-മുംബൈ മെയിൻലൈനുമായി മലനാട് മേഖലയ്ക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി നൽകും. ശിവമോഗയിൽ നിന്ന് പുതിയ ട്രെയിനുകൾ ആരംഭിക്കുന്നതിനും ബെംഗളൂരുവിലെയും മൈസൂരുവിലെയും അറ്റകുറ്റപ്പണി സൗകര്യങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കുന്നതിന് 100 കോടിയിലധികം രൂപ ചെലവിൽ ശിവമോഗ നഗരത്തിലെ കോട്ടഗംഗുരു റെയിൽവേ കോച്ചിംഗ് ഡിപ്പോ വികസിപ്പിക്കും.

ഒന്നിലധികം റോഡ് വികസന പദ്ധതികൾക്കും  പ്രധാനമന്ത്രി തറക്കല്ലിടും. 215 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന പദ്ധതികളിൽ ബൈന്ദൂർ - റാണിബെന്നൂർ എന്നിവയെ ബന്ധിപ്പിക്കുന്ന എൻഎച്ച് 766 സിയിൽ ശിക്കാരിപുര ടൗണിലെ  പുതിയ ബൈപാസ് റോഡിന്റെ നിർമാണവും ഉൾപ്പെടുന്നു. മെഗരവല്ലി മുതൽ അഗുംബെ വരെ ദേശീയ പാത -169 എ യുടെ വീതികൂട്ടൽ; ദേശീയ പാത 169-ൽ തീർത്ഥഹള്ളി താലൂക്കിലെ ഭാരതിപുരയിൽ പുതിയ പാലത്തിന്റെ നിർമ്മാണം എന്നിവ ഉൾപ്പെടും. 

പരിപാടിയിൽ, ജൽ ജീവൻ മിഷന്റെ കീഴിലുള്ള 950 കോടിയിലധികം രൂപയുടെ ബഹുഗ്രാമ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഗൗതമപുരയ്ക്കും മറ്റ് 127 ഗ്രാമങ്ങൾക്കുമായി ഒരു ബഹുഗ്രാമ  പദ്ധതിയുടെ ഉദ്ഘാടനവും,  മൊത്തം 860 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന മറ്റ് മൂന്ന് മൾട്ടി വില്ലേജ് പദ്ധതികളുടെ തറക്കല്ലിടലും ഇതിൽ ഉൾപ്പെടുന്നു. നാല് പദ്ധതികളും   ഗാർഹിക പൈപ്പ് വെള്ള  കണക്ഷനുകൾ നൽകും. മൊത്തം 4.4 ലക്ഷത്തിലധികം ആളുകൾക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ശിവമോഗ നഗരത്തിൽ 895 കോടി രൂപയിലധികം വരുന്ന 44 സ്മാർട്ട് സിറ്റി പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. പദ്ധതികളിൽ 110 കിലോമീറ്റർ നീളമുള്ള 8 സ്മാർട്ട് റോഡ് പാക്കേജുകൾ ഉൾപ്പെടുന്നു; സംയോജിത കമാൻഡ് & കൺട്രോൾ സെന്റർ, മൾട്ടി ലെവൽ കാർ പാർക്കിംഗ്; സ്മാർട്ട് ബസ് ഷെൽട്ടർ പദ്ധതികൾ; ബുദ്ധിപരമായ ഖരമാലിന്യ സംസ്കരണ സംവിധാനം; ശിവപ്പ നായിക് പാലസ് പോലുള്ള പൈതൃക പദ്ധതികളുടെ വികസനം ഒരു ഇന്ററാക്ടീവ് മ്യൂസിയം, 90 കൺസർവൻസി പാതകൾ, പാർക്കുകൾ, നദീതീര വികസന പദ്ധതികൾ തുടങ്ങിയവ ഉൾപ്പെടും.

പ്രധാനമന്ത്രി  ബെലഗാവിയിൽ 

കർഷകരുടെ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണം കാണിക്കുന്ന ഒരു ചുവടുവെപ്പിൽ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് (പിഎം-കിസാൻ) കീഴിലുള്ള   13-ാം ഗഡു തുക ഏകദേശം  16,000 കോടി രൂപ , 8 കോടിയിലധികം ഗുണഭോക്താക്കൾക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ അനുവദിക്കും. പദ്ധതി പ്രകാരം, അർഹരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപയുടെ  ആനുകൂല്യം   2000 രൂപയുടെ വീതം മൂന്ന് തുല്യ ഗഡുക്കളായിട്ടാണ് നൽകുന്നത്.

പരിപാടിയിൽ, പുനർവികസിപ്പിച്ച ബെലഗാവി റെയിൽവേ സ്റ്റേഷൻ കെട്ടിടം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ നൽകുന്നതിനായി ഏകദേശം 190 കോടി രൂപ ചെലവിലാണ് ഈ റെയിൽവേ സ്റ്റേഷൻ പുനർവികസിപ്പിച്ചിരിക്കുന്നത്. ബെലഗാവിയിലെ ലോണ്ട-ബെലഗാവി-ഘടപ്രഭ സെക്ഷനുകൾക്കിടയിലുള്ള റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതിയാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുന്ന മറ്റൊരു റെയിൽവേ പദ്ധതി. ഏകദേശം 930 കോടി രൂപ ചെലവിൽ വികസിപ്പിച്ച ഈ പദ്ധതി, തിരക്കേറിയ മുംബൈ - പൂനെ - ഹുബ്ബള്ളി - ബെംഗളൂരു റെയിൽവേ ലൈനിലെ ലൈൻ ശേഷി വർദ്ധിപ്പിക്കും, ഇത് മേഖലയിലെ വ്യാപാര, വാണിജ്യ, സാമ്പത്തിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വഴിയൊരുക്കും.

ബെലഗാവിയിലെ ജൽ ജീവൻ മിഷന്റെ കീഴിലുള്ള ആറ് ബഹുഗ്രാമ പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.  ഏകദേശം 1585 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന ഈ പദ്ധതികൾ  315 ലധികം ഗ്രാമങ്ങളിലെ 8.8 ലക്ഷത്തോളം  ജനങ്ങൾക്ക് പ്രയോജനമേകും.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet extends One-Time Special Package for DAP fertilisers to farmers

Media Coverage

Cabinet extends One-Time Special Package for DAP fertilisers to farmers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജനുവരി 2
January 02, 2025

Citizens Appreciate India's Strategic Transformation under PM Modi: Economic, Technological, and Social Milestones