Quote20,000 കോടി രൂപ ചെലവുവരുന്ന വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും
Quoteജമ്മു കാശ്മീരിലെ പ്രദേശങ്ങളെ കൂടുതല്‍ അടുപ്പിക്കാന്‍ സഹായിക്കുന്ന ബനിഹാല്‍ ഖാസിഗുണ്ട് റോഡ് ടണല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Quoteഡല്‍ഹി-അമൃത്സര്‍-കത്ര എക്‌സ്പ്രസ് വേയുടെ മൂന്ന് റോഡ് പാക്കേജുകള്‍ക്കും, റാറ്റില്‍ ആന്റ് ക്വാര്‍ ജലവൈദ്യുത പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിടും
Quoteരാജ്യത്തെ ഓരോ ജില്ലയിലും 75 ജലാശയങ്ങള്‍ വികസിപ്പിക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടുള്ള അമൃത് സരോവര്‍ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
Quoteരാഷ്ട്രനിര്‍മ്മാണത്തിനുള്ള മാതൃകാപരമായ സംഭാവനയ്ക്കുള്ള പ്രഥമ ലതാ ദീനനാഥ് മങ്കേഷ്‌കര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി അദ്ദേഹം മുംബൈ സന്ദര്‍ശിക്കും

ദേശീയ പഞ്ചായത്തീ രാജ് ദിനാലോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രില്‍ 24 ന് രാവിലെ 11:30 ന് ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കുകയും രാജ്യത്തെ എല്ലാ ഗ്രാമസഭകളെയും അഭിസംബോധന ചെയ്യുകയും ചെയ്യും. സാംബ ജില്ലയിലെ പള്ളി പഞ്ചായത്ത് അദ്ദേഹം സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍, ഏകദേശം 20,000 കോടി രൂപ ചെലവുവരുന്ന വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. അമൃത് സരോവര്‍ മുന്‍കൈയ്ക്കും അദ്ദേഹം തുടക്കം കുറിയ്ക്കും. അതിനുശേഷം, വൈകുന്നേരം 5 മണിക്ക്, മുംബൈയില്‍ നടക്കുന്ന മാസ്റ്റര്‍ ദീനനാഥ് മങ്കേഷ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും, അവിടെ അദ്ദേഹം ആദ്യ ലതാ ദീനനാഥ് മങ്കേഷ്‌കര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങും.

പ്രധാനമന്ത്രി ജമ്മുകാശ്മീരില്‍

ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് 2019 ഓഗസ്റ്റില്‍ ഭരണഘടനാ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയതു മുതല്‍, ഭരണം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും മേഖലയിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കല്‍ അഭൂതപൂര്‍വമായ വേഗതയില്‍ വര്‍ദ്ധിപ്പിക്കുന്നതിനുമായി വിപുലമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനാണ് ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ സന്ദര്‍ശനത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതും തറക്കല്ലിടല്‍ നടത്തുന്നതുമായ പദ്ധതികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മേഖലയിലെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഏറെ സഹായകമാകും.
3100 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ബനിഹാല്‍ ഖാസിഗുണ്ട് റോഡ് ടണലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. 8.45 കിലോമീറ്റര്‍ നീളമുള്ള തുരങ്കം ബനിഹാലിനും ഖാസിഗണ്ടിനുമിടയിലുള്ള റോഡ് ദൂരം 16 കിലോമീറ്ററും യാത്രാ സമയം ഒന്നര മണിക്കൂറും കുറയ്ക്കും. യാത്രയുടെ ഓരോ ദിശയ്ക്കും ഒന്ന് എന്ന നിലയിലുള്ള - ഒരു ഇരട്ട ട്യൂബ് ടണലാണ് ഇത്. ഓരോ 500 മീറ്ററിലും ഒരു ക്രോസ് പാസേജ് വഴി ഇരട്ട ട്യൂബുകള്‍ പരസ്പരം ബന്ധിപ്പിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്കും അടിയന്തര പലായനത്തിനും. ജമ്മുവിനും കാശ്മീരിനും ഇടയില്‍ എല്ലാ കാലാവസ്ഥയിലും ബന്ധം സ്ഥാപിക്കുന്നതിനും രണ്ട് പ്രദേശങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നതിനും തുരങ്കം സഹായിക്കും.


7500 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഡല്‍ഹി-അമൃത്‌സര്‍-കത്ര എക്‌സ്പ്രസ് വേയുടെ മൂന്ന് റോഡ് പാക്കേജുകളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. ദേശീയപാത-44ലെ ബല്‍സുവ മുതല്‍ ഗുര്‍ഹ ബൈല്‍ദാരന്‍, ഹിരാനഗര്‍ ഗുര്‍ഹാ ബൈല്‍ദാരന്‍ , ഹിരാനഗര്‍ മുതല്‍ ജാഖ്, വിജയ്പൂര്‍ വരെയും; ജാഖ്, വിജയ്പൂര്‍ മുതല്‍ കുഞ്ജ്വാനി, ജമ്മു എന്നിവിടങ്ങളില്‍ നിന്ന് ജമ്മു എയര്‍പോര്‍ട്ടിലേക്ക് ഇടറോഡ് ബന്ധിപ്പിക്കല്‍ മുതല്‍ ഡല്‍ഹി-കത്ര-അമൃത്‌സര്‍ എക്‌സ്പ്രസ്‌വേ നിയന്ത്രിത 4/6 ലെയ്‌ന്റെ നിര്‍മ്മാണത്തിനായാണ് ഈ മൂന്ന് പാക്കേജുകള്‍.
റാറ്റില്‍ ആന്റ് ക്വാര്‍ ജലവൈദ്യുത പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഏകദേശം 5300 കോടി രൂപ ചെലവില്‍ കിഷ്ത്വാര്‍ ജില്ലയിലെ ചെനാബ് നദിയിലാണ് 850 മെഗാവാട്ടുള്ള റാറ്റില്‍ ജലവൈദ്യുത പദ്ധതി നിര്‍മ്മിക്കുന്നത്. 540 മെഗാവാട്ട് ശേഷിയുള്ള ക്വാര്‍ ജലവൈദ്യുത പദ്ധതിയും കിഷ്ത്വാര്‍ ജില്ലയിലെ ചെനാബ് നദിയില്‍ തന്നെ 4500 കോടിയിലധികം ചെലവില്‍ നിര്‍മ്മിക്കുക. ഈ മേഖലയിലെ ഊര്‍ജ്ജാവശ്യങ്ങഹ നിറവേറ്റുന്നതിന് രണ്ട് പദ്ധതികളും സഹായിക്കും.
ജമ്മു കാശ്മീരിലെ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ ശൃംഖല കൂടുതല്‍ വിപുലീകരിക്കുന്നതിനും നല്ല നിലവാരമുള്ള ജനറിക് മരുന്നുകള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനുമായി 100 കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി, അവ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. കേന്ദ്രഭരണപ്രദേശത്തിന്റെ വിദൂര കോണുകളിലാണ് ഈ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. കാര്‍ബണ്‍ ന്യൂട്രല്‍ ആകുന്ന രാജ്യത്തെ ആദ്യത്തെ പഞ്ചായത്തായി മാറുന്ന പള്ളിയില്‍ 500 കിലോവാട്ട് സൗരോര്‍ജ്ജ പ്ലാന്റും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
സ്വാമിത്വാ പദ്ധതിക്ക് കീഴിലുള്ള ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി കാര്‍ഡുകള്‍ കൈമാറും. ദേശീയ പഞ്ചായത്ത് ദിനത്തിന്റെ ഭാഗമായി നല്‍കുന്ന വിവിധ വിഭാഗങ്ങളിലുള്ള പുരസ്‌ക്കാരങ്ങള്‍ നേടിയ പഞ്ചായത്തുകള്‍ക്ക് പുരസ്‌ക്കാരതുക തുകയും അദ്ദേഹം കൈമാറും. പ്രദേശത്തിന്റെ ഗ്രാമീണ പൈതൃകം ചിത്രീകരിക്കുന്ന ഇന്‍ടാക് ഫോട്ടോ ഗാലറിയും ഇന്ത്യയില്‍ അനുയോജ്യമായ സ്മാര്‍ട്ട് വില്ലേജുകള്‍ സൃഷ്ടിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഗ്രാമീണ സംരംഭകത്വത്തെ അടിസ്ഥാനമാക്കിയുള്ള നോക്കിയ സ്മാര്‍ട്ട്പൂര്‍ മാതൃകയും പ്രധാനമന്ത്രി സന്ദര്‍ശിക്കും.
അമൃത് സരോവര്‍
ജലാശയങ്ങളുടെ പുനരുജ്ജീവനം ഉറപ്പാക്കുകയെന്ന വീക്ഷണത്തോടെ ജമ്മു കാശ്മീര്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി അമൃത് സരോവര്‍ എന്ന പുതിയ സംരംഭത്തിനും തുടക്കം കുറിയ്ക്കു. രാജ്യത്തെ ഓരോ ജില്ലയിലും 75 ജലാശയങ്ങള്‍ വികസിപ്പിക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് ഇത്. ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കാനുള്ള സര്‍ക്കാരിന്റെ മറ്റൊരു സങ്കീര്‍ത്തനമാണിത്.

പ്രധാനമന്ത്രി മുംബൈയില്‍
വൈകുന്നേരം 5 മണിക്ക് മുംബൈയില്‍ നടക്കുന്ന മാസ്റ്റര്‍ ദീനനാഥ് മങ്കേഷ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഈ അവസരത്തില്‍ പ്രധാനമന്ത്രിക്ക് പ്രഥമ ലതാ ദീനനാഥ് മങ്കേഷ്‌കര്‍ അവാര്‍ഡ് സമ്മാനിക്കും. ഭാരതരത്‌ന ലതാ മങ്കേഷ്‌കറിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള ഈ പുരസ്‌കാരം എല്ലാവര്‍ഷവും രാഷ്ട്രനിര്‍മ്മാണത്തിനായുള്ള മാതൃകാപരമായ സംഭാവനകള്‍ നല്‍കുന്ന ഒരു വ്യക്തിക്ക് നല്‍കും.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'New India's Aspirations': PM Modi Shares Heartwarming Story Of Bihar Villager's International Airport Plea

Media Coverage

'New India's Aspirations': PM Modi Shares Heartwarming Story Of Bihar Villager's International Airport Plea
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 7
March 07, 2025

Appreciation for PM Modi’s Effort to Ensure Ek Bharat Shreshtha Bharat