പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ആഗസ്ത് 24-ന് ഹരിയാനയും പഞ്ചാബും സന്ദർശിക്കും. രണ്ട് സുപ്രധാന ആരോഗ്യ സംരംഭങ്ങൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കുന്നതിന് ഈ ദിവസം സാക്ഷ്യം വഹിക്കും. രാവിലെ 11 മണിക്ക് ഹരിയാനയിലെ ഫരീദാബാദിൽ പ്രധാനമന്ത്രി അമൃത ആശുപത്രി ഉദ്ഘാടനം ചെയ്യും. അതിനുശേഷം, പ്രധാനമന്ത്രി മൊഹാലിയിൽ ഉച്ച തിരിഞ്ഞു ഏകദേശം 02:15 ന് ന്യൂ ചണ്ഡിഗഡ്, സാഹിബ്സാദ അജിത് സിംഗ് നഗർ ജില്ലയിൽപ്പെട്ട മുള്ളൻപൂരിലെ ‘ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ’ രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും.
പ്രധാനമന്ത്രി ഹരിയാനയിൽ
ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ ദേശീയ തലസ്ഥാന മേഖലയിൽ (എൻസിആർ) ആധുനിക മെഡിക്കൽ അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യതയ്ക്ക് ഉത്തേജനം ലഭിക്കും. മാതാ അമൃതാനന്ദമയി മഠത്തിന് കീഴിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ 2600 കിടക്കകൾ സജ്ജീകരിക്കും. 6000 കോടി രൂപ ചെലവിൽ നിർമിക്കുന്ന ആശുപത്രി ഫരീദാബാദിലെയും എൻസിആർ മേഖലയിലെയും ജനങ്ങൾക്ക് അത്യാധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ നൽകും.
പ്രധാനമന്ത്രി പഞ്ചാബിൽ
പഞ്ചാബിലെയും അയൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിവാസികൾക്ക് ലോകോത്തര ക്യാൻസർ പരിചരണം നൽകാനുള്ള ശ്രമത്തിൽ, സാഹിബ്സാദ അജിത് സിംഗ് നഗർ ജില്ലയിൽ (മൊഹാലി) മുള്ളൻപൂരിലെ മുള്ളൻപൂരിൽ പ്രധാനമന്ത്രി 'ഹോമി ഭാഭാ കാൻസർ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ' രാജ്യത്തിന് സമർപ്പിക്കും. കേന്ദ്ര ഗവൺമെന്റിന്റെ ആണവോർജ്ജ വകുപ്പിന് കീഴിലുള്ള എയ്ഡഡ് സ്ഥാപനമായ ടാറ്റ മെമ്മോറിയൽ സെന്ററാണ് 660 കോടിയിലധികം രൂപ ചെലവഴിച്ച് ആശുപത്രി നിർമിച്ചത്.
കാൻസർ ഹോസ്പിറ്റൽ 300 കിടക്കകളുള്ള ഒരു ടെർഷ്യറി കെയർ ഹോസ്പിറ്റലാണ്, കൂടാതെ സർജറി, റേഡിയോ തെറാപ്പി, മെഡിക്കൽ ഓങ്കോളജി - കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, മജ്ജ മാറ്റിവയ്ക്കൽ തുടങ്ങിയ ലഭ്യമായ എല്ലാ ചികിത്സാ രീതികളും ഉപയോഗിച്ച് എല്ലാത്തരം ക്യാൻസറുകൾക്കും ചികിത്സിക്കുന്നതിനുള്ള ആധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
സംഗ്രൂരിലെ 100 കിടക്കകളുള്ള ആശുപത്രി പ്രവർത്തിക്കുന്നതോടെ ഈ മേഖലയിലെ കാൻസർ പരിചരണത്തിന്റെയും ചികിത്സയുടെയും ഒരു 'പ്രധാന കേന്ദ്രമായി ഇത് മാറും .