Quoteരാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും
Quoteഏകതാ നഗറിൽ 280 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
Quoteആരംഭ് 6.0-ലെ, 99-ാമത് കോമൺ ഫൗണ്ടേഷൻ കോഴ്‌സിൻ്റെ ഓഫീസർ ട്രെയിനികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 30-31 തീയതികളിൽ ഗുജറാത്ത് സന്ദർശിക്കും. ഒക്‌ടോബർ 30-ന്  വൈകിട്ട്  5:30-ന് അദ്ദേഹം കെവാഡിയയിലെ ഏക്താ നഗറിൽ 280 കോടിയിലധികം വരുന്ന വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. അതിനുശേഷം   വൈകിട്ട് 6 മണിക്ക്, അദ്ദേഹം ആരംഭ് 6.0-ലെ, 99-ാമത് കോമൺ ഫൗണ്ടേഷൻ കോഴ്‌സിൻ്റെ ഓഫീസർ ട്രെയിനികളെ അഭിസംബോധന ചെയ്യും. ഒക്ടോബർ 31-ന് രാവിലെ 7:15-ന് പ്രധാനമന്ത്രി ഏകതാ പ്രതിമയിൽ പുഷ്പാർച്ചന നടത്തും, തുടർന്ന് രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും.

ഏകതാ നഗറിൽ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഈ പദ്ധതികൾ വിനോദസഞ്ചാരം, പ്രവേശനക്ഷമത എന്നിവ മെച്ചപ്പെടുത്താനും പ്രദേശത്തെ സുസ്ഥിര സംരംഭങ്ങളെ പിന്തുണയ്ക്കാനും ലക്ഷ്യമിടുന്നു.

രാഷ്ട്രീയ ഏകതാ ദിവസിൻ്റെ തലേന്ന്, ആരംഭ് 6.0-ലെ, 99-ാമത് കോമൺ ഫൗണ്ടേഷൻ കോഴ്‌സിൻ്റെ ഓഫീസർ ട്രെയിനികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. "ആത്മനിർഭർ, വികസിത്  ഭാരത് എന്നിവയ്ക്കുള്ള രൂപരേഖ " എന്നതാണ് ഈ വർഷത്തെ പരിപാടിയുടെ പ്രമേയം. 99-ാമത് കോമൺ ഫൗണ്ടേഷൻ കോഴ്സ് - ആരംഭ് 6.0 - യിൽ ഇന്ത്യയിലെ 16 സിവിൽ സർവീസുകളിൽ നിന്നും ഭൂട്ടാനിലെ 3 സിവിൽ സർവീസുകളിൽ നിന്നുമുള്ള 653 ഓഫീസർ ട്രെയിനികൾ ഉൾപ്പെടുന്നു. 

ഒക്ടോബർ 31-ന് പ്രധാനമന്ത്രി രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കുകയും സർദാർ വല്ലഭായ് പട്ടേലിന് പുഷ്പാഞ്ജലി അർപ്പിക്കുകയും ചെയ്യും. തുടർന്ന് അദ്ദേഹം  ഏകതാ ദിവസ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും 9 സംസ്ഥാനങ്ങളിൽ നിന്നുള്ള 16 മാർച്ചിംഗ് സംഘങ്ങൾ, 1 യുടി പോലീസ്, 4 കേന്ദ്ര സായുധ പോലീസ് സേനകൾ, എൻസിസി, ഒരു മാർച്ചിംഗ് ബാൻഡ് എന്നിവ ഉൾപ്പെടുന്ന ഏകതാ ദിവസ് പരേഡിന് സാക്ഷ്യം വഹിക്കുകയും ചെയ്യും. എൻഎസ്‌ജിയുടെ ഹെൽ മാർച്ച് സംഘം, ബിഎസ്എഫിൻ്റെയും സിആർപിഎഫിൻ്റെയും സ്ത്രീ-പുരുഷ ബൈക്കർമാരുടെ ഡേർഡെവിൾ ഷോ, ബിഎസ്എഫിൻ്റെ ഇന്ത്യൻ ആയോധന കലകളുടെ സംയുക്ത പ്രദർശനം, സ്‌കൂൾ കുട്ടികളുടെ പൈപ്പ് ബാൻഡ് ഷോ, വ്യോമസേനയുടെ  'സൂര്യ കിരൺ' ഫ്ലൈപാസ്റ്റ് എന്നിവയും ചടങ്ങിലെ പ്രത്യേക ആകർഷണങ്ങളാണ്.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'New India's Aspirations': PM Modi Shares Heartwarming Story Of Bihar Villager's International Airport Plea

Media Coverage

'New India's Aspirations': PM Modi Shares Heartwarming Story Of Bihar Villager's International Airport Plea
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 7
March 07, 2025

Appreciation for PM Modi’s Effort to Ensure Ek Bharat Shreshtha Bharat