നാല് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന പദ്ധതി നാല് വർഷം കൊണ്ട് പൂർത്തിയാക്കി
ദേശീയ പ്രാധാന്യമുള്ള ദീർഘകാല പദ്ധതികൾക്ക് മുൻഗണന നൽകാനും കർഷക ക്ഷേമത്തിനും ശാക്തീകരണത്തിനുമുള്ള പ്രതിബദ്ധതയ്ക്കും മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ ദർശനത്തിന്റെ ഫലമായാണ് പദ്ധതിയുടെ പൂർത്തീകരണം
14 ലക്ഷം ഹെക്ടർ സ്ഥലത്തെ ജലസേചനത്തിന് ഉറപ്പായും ജലം നൽകുന്ന പദ്ധതി, കിഴക്കൻ യുപിയിലെ 6200 ഗ്രാമങ്ങളിലെ 29 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്യും
കൃഷിക്കാർക്ക് ഇപ്പോൾ ഈ പ്രദേശത്തിന്റെ കാർഷിക സാധ്യതകൾ പരമാവധി വർദ്ധിപ്പിക്കാൻ കഴിയും
ഗാഖ്‌ര , സരയൂ, രപ്തി, ബംഗംഗ, രോഹിണി എന്നീ അഞ്ച് നദികളെ പരസ്പരം ബന്ധിപ്പിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ബൽറാംപൂർ സന്ദർശിക്കുകയും ഡിസംബർ 11 ന് ഉച്ചയ്ക്ക് ഒരു മണിക്ക് സരയൂ നഹർ ദേശീയ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും.


പദ്ധതിയുടെ പ്രവർത്തനങ്ങൾ 1978-ൽ ആരംഭിച്ചെങ്കിലും ബജറ്റ് പിന്തുണയുടെ തുടർച്ചയും  വകുപ്പുകൾ തമ്മിലുള്ള ഏകോപനവും മതിയായ നിരീക്ഷണവും ഇല്ലാത്തതിനാൽ നാല് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇത് നീണ്ടുപോയി. കർഷക ക്ഷേമത്തിനും ശാക്തീകരണത്തിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും ദേശീയ പ്രാധാന്യമുള്ള ദീർഘകാല പദ്ധതികൾക്ക് മുൻഗണന നൽകാനുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയും പദ്ധതിയിൽ ആവശ്യമായ ശ്രദ്ധ ചെലുത്തി. തൽഫലമായി, സമയബന്ധിതമായി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2016-ൽ പദ്ധതി പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജനയുടെ കീഴിൽ കൊണ്ടുവന്നു. ഈ ഉദ്യമത്തിൽ, പുതിയ സ്ഥലമെടുപ്പിന് പുതിയ കനാലുകൾ നിർമ്മിക്കുന്നതിനും പദ്ധതിയിലെ നിർണായക വിടവുകൾ നികത്തുന്നതിനും മുമ്പുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വ്യവഹാരങ്ങൾ പരിഹരിക്കുന്നതിനും നൂതനമായ പരിഹാരങ്ങൾ കണ്ടെത്തി. പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ ഫലമായി ഏകദേശം നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞു.


സരയൂ നഹർ നാഷണൽ പ്രോജക്ട് ആകെ 9800 കോടിയിലധികം രൂപ ചെലവിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. , അതിൽ 4600 കോടിയിലധികം രൂപ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വകയിരുത്തി. പ്രദേശത്തെ ജലസ്രോതസ്സുകളുടെ പരമാവധി  ഉപയോഗം ഉറപ്പാക്കാൻ അഞ്ച് നദികളെ - ഘഘര, സരയൂ, രപ്തി, ബംഗംഗ, രോഹിണി എന്നിവ പരസ്പരം ബന്ധിപ്പിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു.

14 ലക്ഷം ഹെക്ടർ സ്ഥലത്തെ ജലസേചനത്തിന് ഉറപ്പായും  ജലം നൽകുന്ന പദ്ധതി 6200 ഗ്രാമങ്ങളിലെ 29 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്യും. കിഴക്കൻ ഉത്തർപ്രദേശിലെ ബഹ്റൈച്ച്, ശ്രാവസ്തി, ബൽറാംപൂർ, ഗോണ്ട, സിദ്ധാർത്ഥനഗർ, ബസ്തി, സന്ത് കബീർ നഗർ, ഗോരഖ്പൂർ, മഹാരാജ്ഗഞ്ച് എന്നീ ഒമ്പത് ജില്ലകൾക്ക് ഇത് പ്രയോജനപ്പെടും. പദ്ധതിയുടെ ക്രമാതീതമായ കാലതാമസത്തിന്റെ ദുരിതമനുഭവിക്കുന്ന മേഖലയിലെ കർഷകർക്ക് ഇപ്പോൾ നവീകരിച്ച ജലസേചന സാധ്യതയിൽ നിന്ന് വളരെയധികം പ്രയോജനം ലഭിക്കും. അവർക്ക് ഇപ്പോൾ വലിയ തോതിൽ വിളകൾ വളർത്താനും പ്രദേശത്തിന്റെ കാർഷിക സാധ്യതകൾ പരമാവധി വർദ്ധിപ്പിക്കാനും കഴിയും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Govt saved 48 billion kiloWatt of energy per hour by distributing 37 cr LED bulbs

Media Coverage

Govt saved 48 billion kiloWatt of energy per hour by distributing 37 cr LED bulbs
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 12
March 12, 2025

Appreciation for PM Modi’s Reforms Powering India’s Global Rise