താഴെത്തട്ടിലുള്ള കർഷകരെ ശാക്തീകരിക്കുന്നതിനുള്ള തുടർച്ചയായ പ്രതിബദ്ധതയ്ക്കും ദൃഢനിശ്ചയത്തിനും അനുസൃതമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ 10-ാം ഗഡു സാമ്പത്തിക ആനുകൂല്യം 2022 ജനുവരി 1 ന് ഉച്ചയ്ക്ക് 12:30 ന് വിഡിയോ കോൺഫെറെൻസിലൂടെ പ്രകാശനം ചെയ്യും. ഇത് ഗുണഭോക്താക്കളായ 10 കോടിയിലധികം കർഷക കുടുംബങ്ങൾക്ക് 20,000 കോടിയിലധികം രൂപ കൈമാറും.
പിഎം-കിസാൻ പദ്ധതിക്ക് കീഴിൽ, യോഗ്യരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000/- നൽകുന്നു, 2000/- രൂപ വീതമുള്ള മൂന്ന് തുല്യ 4-മാസ ഗഡുക്കളായി നൽകും. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഫണ്ട് നേരിട്ട് കൈമാറുന്നത്. ഈ സ്‌കീമിൽ 10000 രൂപയിലധികം വരുന്ന സമ്മാന രാശി. കർഷക കുടുംബങ്ങൾക്ക് ഇതുവരെ 1.6 ലക്ഷം കോടി രൂപ കൈമാറിയിട്ടുണ്ട് .
പരിപാടിയിൽ വച്ച് പ്രധാനമന്ത്രി ഓഹരി ധനസഹായത്തിൽ കൂടുതൽ തുക അനുവദിക്കും. ഏകദേശം 351 കർഷക ഉല്പാദന സംഘങ്ങൾക്ക് 14 കോടിയിലധികം അനുവദിക്കും ; 1.24 ലക്ഷത്തിലധികം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ചടങ്ങിൽ പ്രധാനമന്ത്രി കർഷക ഉല്പാദന സംഘങ്ങളുമായി സംവദിക്കുകയും ചെയ്യും.
കേന്ദ്ര കൃഷി മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.