പ്രധാനമന്ത്രിശ്രീ നരേന്ദ്ര മോദി സെറാവീക്ക് ആഗോള ഊർജ്ജ പരിസ്ഥിതി നേതൃത്വ അവാർഡ് സ്വീകരിക്കുകയും കേംബ്രിഡ്ജ് എനർജി റിസർച്ച് അസോസിയേറ്റ്സ് വീക്ക് (സെറാവീക്ക്) 2021 മാർച്ച് 5 ന് വൈകുന്നേരം 7 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും.
സെറാവീക്കിനെ കുറിച്ച്
1983 ൽ ഡോ. ഡാനിയേൽ യെർഗിൻ ആണ് സെറവീക്ക് സ്ഥാപിച്ചത്. 1983 മുതൽ എല്ലാ വർഷവും മാർച്ചിൽ ഇത് ഹ്യൂസ്റ്റണിൽ സംഘടിപ്പിക്കപ്പെടുന്നു, ഇത് ലോകത്തിലെ പ്രധാന വാർഷിക ഊർജ്ജ പ്ലാറ്റ്ഫോമായി കണക്കാക്കപ്പെടുന്നു. സെറാവീക്ക് 2021 മാർച്ച് 1 മുതൽ മാർച്ച് 5 വരെ വെർച്വലായി നടക്കും
അവാർഡിനെക്കുറിച്ച്
സെറാവീക്ക് ആഗോള ഊർജ്ജ പരിസ്ഥിതി നേതൃത്വ അവാർഡ് 2016-ൽ ആരംഭിച്ചു. ആഗോള ഊർജ്ജത്തിന്റെയും പരിസ്ഥിതിയുടെയും ഭാവിയിലെ നേതൃത്വത്തിന്റെ പ്രതിബദ്ധതയെയും ഊർജ്ജ പ്രാപ്തത , താങ്ങാനാവുന്ന നിരക്ക് , പരിസ്ഥിതി കാര്യവിചാരകത്വത്തിനു ള്ള പരിഹാരങ്ങളും നയങ്ങളും വാഗ്ദാനം ചെയ്യുന്നു.