2020 ഫെബ്രുവരി 5 ന് ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ഡിഫ്എക്‌സ്‌പോ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും
ദ്വൈവാര്‍ഷിക മെഗാ പ്രതിരോധ പ്രദര്‍ശനമായ ഡിഫ്എക്‌സ്‌പോയുടെ പതിനൊന്നാമത് എഡിഷനാണ് ഇത്. ആയിരത്തിലേറെ ദേശീയ, അന്തര്‍ദേശീയ കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. രാജ്യത്തു സമീപനകാലത്തു നടക്കുന്ന ഏറ്റവും വലിയ മേളയാണ് ഇത്.
‘ഇന്ത്യ: പ്രതിരോധ ഉല്‍പ്പാദനത്തിന്റെ ഉയര്‍ന്നു വരുന്ന കേന്ദ്രം’ എന്നതാണ് മേളയുടെ ഇത്തവണത്തെ വിഷയം. ഒരൊറ്റ മേല്‍ക്കൂരയ്ക്കു കീഴില്‍ പ്രതിരോധ മേഖലയിലെ പ്രധാന സാങ്കേതിക വിദ്യകള്‍ കൊണ്ടുവരികയും ഗവണ്‍മെന്റ്, സ്വകാര്യ ഉല്‍പ്പാദകര്‍ക്കും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കും നിരവധി അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. രാജ്യത്തിന്റെ വിമാന നിര്‍മാണ, പ്രതിരോധ, സുരക്ഷാ താല്‍പര്യങ്ങള്‍ മുഴുവന്‍ പ്രതിഫലിപ്പിക്കുന്നതായിരിക്കും മേള.
‘പ്രതിരോധത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനം’ ആണ് ഉപ വിഷയം.പുതിയ സാങ്കേതികവിദ്യകളുടെ ആപ്ലിക്കേഷനുകളിലൂടെ ഭാവിയിലെ പുതിയ യുദ്ധമുഖങ്ങള്‍ എന്ന സങ്കല്‍പ്പത്തില്‍ ഊന്നുന്നത് ഉള്‍പ്പെട്ടതാണ് ഇത്.
ഉദ്ഘാടന ചടങ്ങിനു ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയുടെയും യുപിയുടെയും പവിലിയനുകള്‍ സന്ദര്‍ശിക്കും.
ചെറുകിട- ഇടത്തരം സ്ഥാപനങ്ങള്‍, സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍, നവീനാശയ പരിസ്ഥിതി സംവിധാനം എന്നിവ ഉള്‍പ്പെട്ട ശക്തമായ പൊതു, സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക പ്രദര്‍ശനമാണ് ‘ഇന്ത്യ പവിലിയനില്‍ ഒരുക്കിയിട്ടുള്ളത്’. മുന്നോട്ടുള്ള കുതിപ്പില്‍ ഇവ നിര്‍ണായകമായിരിക്കും.
ഉത്തര്‍ പ്രദേശിന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം പ്രദര്‍ശിപ്പിക്കുന്ന നിരവധി സാംസ്‌കാരിക പരിപാടികളും ഗവണ്‍മെന്റ് സംഘടിപ്പിച്ചിട്ടുണ്ട്. മേള സ്ഥലത്ത് പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന കൂടാര നഗരി സന്ദര്‍ശിക്കുന്നത് വേറിട്ട ഒരു അനുഭവമായിരിക്കും.
രണ്ട് പവിലിയനുകളും സന്ദര്‍ശിച്ച ശേഷം മൂന്നു സേനകളുടെയും തല്‍സമയ തനതു പ്രദര്‍ശനങ്ങള്‍ കാണും.
ഏറ്റവും വലിയ അന്താരാഷ്ട്ര പ്രതിരോധ മേളകളിലൊന്ന് എന്ന നിലയില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തമാണ് ഡിഫെക്‌സ്‌പോ 2020ല്‍ പ്രതീക്ഷിക്കുന്നത്.
മേളയില്‍ വന്‍തോതില്‍ ധാരണാപത്രങ്ങള്‍ രൂപപ്പെടുകയും അവ പുതിയ വിദേശ വ്യവസായ സഖ്യങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും.