പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 11 ന് ഉച്ചകഴിഞ്ഞ് 2:30 ന് വീഡിയോ സന്ദേശത്തിലൂടെ ഒൺ ഓഷ്യൻ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. ജർമ്മനി, ബ്രിട്ടൻ , ദക്ഷിണ കൊറിയ, ജപ്പാൻ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളുടെയും ഗവൺമെന്റുകളുടെയും തലവന്മാരും ഉച്ചകോടിയെ അഭിസംബോധന ചെയ്യും.
ഐക്യരാഷ്ട്രസഭയുടെയും ലോകബാങ്കിന്റെയും സഹകരണത്തോടെ ഫ്രാൻസിലെ ബ്രെസ്റ്റിൽ ഫെബ്രുവരി 9 മുതൽ 11 വരെയാണ് ഫ്രാൻസ് വൺ ഓഷ്യൻ ഉച്ചകോടി സംഘടിപ്പിക്കുന്നത് . ആരോഗ്യകരവും സുസ്ഥിരവുമായ സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി വ്യക്തമായ നടപടി സ്വീകരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തെ അണിനിരത്തുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.