ചരിത്രപരമായ ബോഡോ കരാര്‍ ഒപ്പിട്ടതിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ഈ മാസം 7 ന് (2020 ഫെബ്രുവരി 7) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസ്സമിലെ കൊക്രാജാര്‍ സന്ദര്‍ശിക്കും.
ബോഡോ ടെറിറ്റോറിയല്‍ ഏരിയ ജില്ലകളില്‍നിന്നും (ബി.ടി.എ.ഡി), മൊത്തം അസ്സമില്‍ നിന്നുമായി 4,00,000 ലേറെ ജനങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസ്സമിന്റെ നാനാത്വം പ്രകടിപ്പിക്കുന്ന, സംസ്ഥാനത്തെ ഗോത്ര വിഭാഗങ്ങളുടെ സാംസ്‌ക്കാരിക പരിപാടിയും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.
ഈ വര്‍ഷം ജനുവരിയില്‍ ഒപ്പുവെച്ച ചരിത്രപരമായ ബോഡോ കരാറിനെ അഭിവാദ്യംചെയ്തുകൊണ്ട് പ്രധാനമന്ത്രി ഒരു യോഗത്തെ അഭിസംബോധന ചെയ്യും. ഈ ചട്ടക്കൂടിനു കീഴിലുള്ള പ്രധാനഗുണഭോക്താക്കളും ഇതില്‍ പങ്കെടുക്കും.
2020 ജനുവരി 27ന് ന്യൂഡല്‍ഹിയില്‍ വച്ചാണ് കരാര്‍ ഒപ്പിട്ടത്.
‘ഇന്ത്യയ്ക്ക് ഒരു സവിശേഷ ദിനം’ എന്നാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രധാനമന്ത്രി കുറിച്ചത്. ഈ കരാര്‍ ‘ബോഡോ ജനതയ്ക്ക് പരിവര്‍ത്തനത്തിന്റെ ഫലം നല്‍കും. സമാധാനത്തിന്റെയൂം ഐക്യത്തിന്റെയും ഒരുമയുടെയും നവപുലരിയിലേക്ക് കൂട്ടികൊണ്ടുപോകും” എന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം’ എന്ന വീക്ഷണത്തിന്റെയൂം അഞ്ചുപതിറ്റാണ്ടായി നിലനില്‍ക്കുന്ന ബോഡോ പ്രതിസന്ധി അവസാനിപ്പിച്ചുകൊണ്ട് വടക്കുകിഴക്കിന്റെ സമഗ്ര വികസനം എന്ന ലക്ഷ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ കരാര്‍.
‘ബോഡോ കരാര്‍ പല കാരണങ്ങള്‍ കൊണ്ടും വേറിട്ടു നില്‍ക്കുന്ന ഒന്നാണ്. മുമ്പ് സായുധ പ്രതിരോധവുമായി ബന്ധപ്പെട്ടിരുന്ന ഗ്രൂപ്പുകള്‍ ഇപ്പോള്‍ മുഖ്യധാരയിലേക്ക് വരികയും രാഷ്ട്രത്തിന്റെ പുരോഗതിക്കായി സംഭാവനകള്‍ നല്‍കുകയുമാണ്’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കരാര്‍ ഒപ്പിട്ട് രണ്ടുദിവസത്തിനുള്ളില്‍ എന്‍.ഡി.എഫ്.ബിയിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട 1615 കേഡറുകള്‍ അവരുടെ ആയുധങ്ങള്‍ അടിയറവയ്ക്കുകയും മുഖ്യധാരയിലേക്ക് ചേരുകയും ചെയ്തു.
‘ബോഡോ വിഭാഗങ്ങളുമായുള്ള ഈ ഉടമ്പടി, ബോഡോ ജനവിഭാഗങ്ങളുടെ സവിശേഷമായ സംസ്‌ക്കാരത്തെ സംരക്ഷിക്കുകയും കൂടുതല്‍ ജനകീയമാക്കുകയും ചെയ്യും. അവര്‍ക്ക് വികസനവുമായി ബന്ധപ്പെട്ട വിവിധ ഉദ്യമങ്ങളിലേക്ക് പ്രവേശനം ലഭിക്കും. അവരുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി ബോഡോ ജനവിഭാഗത്തെ സഹായിക്കുന്നതിന് സാദ്ധ്യമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നാം പ്രതിജ്ഞാബദ്ധരാണ്”- തന്റെ ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഈ മേഖലയുടെ വികസനത്തിനുള്ള ഒരു പ്രത്യേക പാക്കേജിന് വേണ്ടി 1500 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
അടുത്തിടെ ഇന്ത്യാ ഗവണ്‍മെന്റും മിസോറാം, ത്രിപുര എന്നീ ഗവണ്‍മെന്റുകളുമായി ഒപ്പിട്ട ബ്രു-റിയാംഗ് കരാര്‍ 35,000 ലധികം ബ്രു-റെനാഗ് അഭയാര്‍ത്ഥികള്‍ക്ക് ആശ്വാസവും അഭയവും നല്‍കി. അതോടൊപ്പം ത്രിപുരയില്‍ കീഴടങ്ങിയ എന്‍.എല്‍.എഫ്.ടിയിലെ 85 കേഡറുമാരും വടക്കുകിഴക്കിന്റെ മൊത്തത്തിലുള്ള വികസനവും സമാധാനവും എന്ന പ്രധാനമന്ത്രിയുടെ വീക്ഷണത്തിലേക്കുള്ള പ്രതി ബദ്ധതയുടെ തുടര്‍സാക്ഷ്യമായി നിലനില്‍ക്കും.
റിപ്പബ്ലിക്ക് ദിനത്തില്‍ ‘മന്‍കി ബാത്തിലൂടെ’ രാജ്യവുമായി നടത്തിയ അഭിസംബോധനയില്‍ അതിക്രമത്തിന്റെ പാതയിലുള്ളവരോട് ആയുധങ്ങള്‍ താഴേ വച്ച് മുഖ്യധാരയിലേക്ക് മടങ്ങിവരാന്‍ പ്രധാനമന്ത്രി സവിശേഷമായി ആഹ്വാനം ചെയ്തിരുന്നു.
‘റിപ്പബ്ലിക്ക് ദിനത്തിന്റെ ഈ പവിത്ര അവസരത്തില്‍, പ്രശ്‌നങ്ങള്‍ക്ക് ഇപ്പോഴും അതിക്രമത്തിലൂടെയും ആയുധത്തിലൂടെയും പരിഹാരം കാണാന്‍ ശ്രമിക്കുന്ന രാജ്യത്തിന്റെ ഏത് ഭാഗത്തുള്ളവരോടും എനിക്ക് പറയാനുള്ളത് മുഖ്യധാരയിലേക്ക് വരിക എന്നാണ്. പ്രശ്‌നങ്ങള്‍ സമാധാനപൂര്‍ണ്ണമായി പരിഹരിക്കുന്നതിന് തങ്ങള്‍ക്കുള്ള കഴിവുകളിലും ഈ രാജ്യത്തിന്റെ ശേഷിയിലും അവര്‍ക്ക് വിശ്വാസമുണ്ടാകണം”. അദ്ദേഹം പറഞ്ഞു.