പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ നാലിന് വൈകുന്നേരം 6:30 ന് ന്യൂഡൽഹിയിലെ താജ് പാലസ് ഹോട്ടലിൽ നടക്കുന്ന കൗടില്യ സാമ്പത്തിക കോൺക്ലേവിൽ പങ്കെടുക്കും. തദവസരത്തിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.

കൗടില്യ സാമ്പത്തിക കോൺക്ലേവിൻ്റെ മൂന്നാം പതിപ്പ് ഒക്ടോബർ 4 മുതൽ 6 വരെ ന്യൂഡൽഹിയിൽ നടക്കും.  ഹരിത പരിവർത്തനത്തിന് ധനസഹായം നൽകൽ, ഭൗമ-സാമ്പത്തിക വിഘടനവും വളർച്ചയിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും, പ്രതിരോധശക്തി നിലനിർത്തുന്നതിനുള്ള നയ നടപടികൾ എന്നിവയിൽ ഈ വർഷത്തെ കോൺക്ലേവ് ശ്രദ്ധ കേന്ദ്രീകരിക്കും.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും ​ഗ്ലോബൽ സൗത്തിന്റെ സമ്പദ്‌വ്യവസ്ഥയും അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട  പ്രശ്‌നങ്ങളെക്കുറിച്ച് ദേശീയ അന്തർദേശീയ തലത്തിലുള്ള പ്ര​ഗത്ഭരും നയരൂപീകരണ വിദഗ്ധരും ചർച്ച ചെയ്യും. ലോകമെമ്പാടുമുള്ള പ്രഭാഷകർ കോൺക്ലേവിൽ പങ്കെടുക്കും.

കേന്ദ്ര ധന മന്ത്രാലയവുമായി സഹകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് ആണ് കൗടില്യ സാമ്പത്തിക കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
BrahMos and beyond: How UP is becoming India’s defence capital

Media Coverage

BrahMos and beyond: How UP is becoming India’s defence capital
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 22
December 22, 2025

Aatmanirbhar Triumphs: PM Modi's Initiatives Driving India's Global Ascent