സമ്പല്‍പ്പൂര്‍ ഐ.ഐ.എമ്മിന്റെ സ്ഥിരം കാമ്പസിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2021 ജനുവരി 02 രാവിലെ 11ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ തറക്കല്ലിടും.
ഒഡീഷയിലെ ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവവേരാടൊപ്പം കേന്ദ്ര മന്ത്രിമാരായ ശ്രീ രമേശ് പൊക്രിയാല്‍ 'നിശാഖ്', ശ്രീ ധര്‍മ്മേന്ദ്രപ്രധാന്‍, ശ്രീ പ്രതാപ് ചന്ദ്ര സാരംഗി എന്നിവരും തദ്ദവസരത്തിീല്‍ സന്നിഹിതരായിരിക്കും. ഉദ്യോഗസ്ഥര്‍, വ്യാവസായിക നേതാക്കള്‍, അക്കാദമീഷ്യനുകള്‍, വിദ്യാര്‍ത്ഥികള്‍, ഐ.ഐ.എം സമ്പല്‍പ്പൂര്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ ഉള്‍പ്പെടെ 5000 ലേറെ ക്ഷണിതാക്കള്‍ വെര്‍ച്ച്വലായി ചടങ്ങില്‍ സംബന്ധിക്കും.
ഐ.ഐ.എം സമ്പല്‍പ്പൂരിനെ സംബന്ധിച്ച്
ഐ.ഐ.എം സമ്പല്‍പ്പൂര്‍ ആണ് ഫ്‌ളിപ്പിഡ് ക്ലാസ്‌റൂ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്, ഇവിടെ അടിസ്ഥാനപരമായ ആശയങ്ങള്‍ ഡിജിറ്റല്‍ മാതൃകയില്‍ പഠിപ്പിക്കുകയും പരീക്ഷ:ണ പഠിക്കല്‍ വ്യവസായങ്ങളില്‍ നിന്നുള്ള ലൈവ് പദ്ധതികളിലൂടെ ക്ലാസുകളില്‍ നടക്കുകയും ചെയും. ലിംഗവൈവിദ്ധ്യത്തിന്റെ കാര്യത്തില്‍ എം.ബി.എ (2019-21) ബാച്ചില്‍ 49%വും എം.ബി.എ (2020-22) ബാച്ചില്‍ 43% പെണ്‍കുട്ടികളുമായി ഈ സ്ഥാപനം മറ്റ് ഐ.ഐ.ഐ.എമ്മുകളെ മറികടന്നു.