ചിത്രകൂടില്‍ ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഫെബ്രുവരി 29നു ശിലാസ്ഥാപനം നിര്‍വഹിക്കും.

2018 ഫെബ്രുവരിയില്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ച ഉത്തര്‍പ്രദേശിലെ പ്രതിരോധ വ്യവസായ ഇടനാഴിയുടെ അനുബന്ധ ഭാഗമായിരിക്കും എക്സപ്രസ് വേ.

ചിത്രകൂട്, ബണ്ട, ഹാമിര്‍പൂര്‍, ജലാവുന്‍ ജില്ലകളിലൂടെ കടന്നുപോകുന്ന വിധമാണ് യുപി സംസ്ഥാന ഗവണ്‍മെന്റ് എക്സ്പ്രസ് വേ നിര്‍മിക്കുന്നത്. ആഗ്രാ- ലക്നൗ എക്സപ്രസ് വേ, യമുന എക്സ്പ്രസ് വേ എന്നിവ മുഖേന രാജ്യതലസ്ഥാനമായ ഡല്‍ഹിയുമായി ബുന്ദേല്‍ഖണ്ഡ് മേഖലയെ ഈ എക്സ്പ്രസ് വേ ബന്ധിപ്പിക്കും. ഈ മേഖലയുടെ വികസനത്തില്‍ അതുകൊണ്ടുതന്നെ ഇത് നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യും.

ചിത്രകൂട്, ബണ്ട, മഹോഡ, ഹാമിര്‍പൂര്‍, ജലാവുന്‍, ഒറൈയ്യ, ഇറ്റാവ ജില്ലകള്‍ക്ക് 296 കിലോമീറ്റര്‍ എക്സ്പ്രസ് വേയുടെ ഗുണഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യക്ക് കപ്പലുകളും അന്തര്‍വാഹിനികളും യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ആയുധങ്ങളും സെന്‍സറുകളും മറ്റുമായി ബന്ധപ്പെട്ട് വന്‍തോതില്‍ പ്രതിരോധ ഉപകരണങ്ങളുടെ ആവശ്യമുണ്ട്. 2025 ആകുമ്പോള്‍ 250 ശതലക്ഷം യുഎസ് ഡോളറിന്റേതായി ഈ ആവശ്യങ്ങള്‍ മാറും.

ഈ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഉത്തര്‍പ്രദേശില്‍ ഒരു പ്രതിരോധ വ്യവസായ ഇടനാഴി സ്ഥാപിക്കുമെന്ന് 2018 ഫെബ്രുവരി 21നു ലകനൗവില്‍ നടന്ന നിക്ഷേപക ഉച്ചകോടിയില്‍ പ്രഖ്യാപിച്ചത്.

ആറു പ്രദേശങ്ങളാണ് ഇതിന് കേന്ദ്ര ഗവണ്‍മെന്റ് കണ്ടെത്തിയത്. ലക്നൗ, ഝാന്‍സി, ചിത്രകൂച്, അലിഡഗ്, കാണ്‍പൂര്‍, ആഗ്ര. ഇവയ്ക്കു പുറമേയാണ് ഝാന്‍സി-ചിത്രകൂട് മേഖലയിലെ ബുന്ദേല്‍ഖണ്ഡ് കൂടി ഉള്‍പ്പെടുത്തിയത്. യഥാര്‍ത്ഥത്തില്‍ ഏറ്റവും വലിയ ക്ലസ്റ്റര്‍ രൂപീകരിക്കുന്നത് ഝാന്‍സിയിലാണ്.

കൃഷി ചെയ്തുകൊണ്ടിരിക്കുന്ന സ്ഥലമല്ല ഝാന്‍സിയിലും ചിത്രകൂടിലും ഇതിനു വേണ്ടി വാങ്ങിയത്. ഇതിന്റെ ഗുണഫലം മേഖലയിലെ പാവപ്പെട്ട കര്‍ഷകര്‍ക്കു ലഭിക്കുകയും ചെയ്യും.

കര്‍ഷികോല്‍പാദന സംഘടനകള്‍ ( എഫ്പിഒകള്‍)

ഇതേ ദിവസം തന്നെ രാജ്യവ്യാപകമായ 10,000 കര്‍ഷകോല്‍പാദന സംഘടനകളുടെ ഉദ്ഘാടനം കൂടി ചിത്രകൂടില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിക്കും.

ഏകദേശം 86 ശതമാനം കര്‍ഷകരും 1.1 ഹെക്റ്ററില്‍ താഴെ മാത്രം കൃഷിഭൂമിയുള്ള ശരാശി കര്‍ഷകരാണ്. ഈ ചെറുകിട, ഭൂരഹിത കര്‍ഷകര്‍ കാര്‍ഷികോല്‍പാദനവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയുടെ കാര്യത്തിലും ഗുണമേന്മയുള്ള വിത്തിന്റെ കാര്യത്തിലും വളങ്ങളുടെയും കീടനാശിനികളുടെയും ആവശ്യമായ പണത്തിന്റെയും കാര്യത്തിലും വലിയ വെല്ലുവിളികളാണ് നേരിടുന്നത്. സാമ്പത്തിക ശേഷിക്കുറവുമൂലം സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്കു വിപണി ലഭിക്കാന്‍ അവര്‍ വലിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നു.

ഇത്തരം പ്രശ്നങ്ങളെ കൂട്ടായി നേരിടാനുതകുന്ന ശേഷി എഫ്.പി.ഒകള്‍ ഈ കര്‍ഷകര്‍ക്കു നല്‍കും. സാങ്കേതികവിദ്യയും സാമ്പത്തിക പിന്തുണയും വിപണിയും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂട്ടായ പ്രാപ്തി നേടുന്നതിന് എഫ്.പി.ഒ. അംഗങ്ങളെ സഹായിക്കും. ഇത് അതിവേഗത്തിലുള്ള വരുമാന വര്‍ധനവിനും കര്‍ഷകരെ സഹായിക്കും.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന് 2022ഓടെ 7000 എഫ്.പി.ഒകള്‍ രൂപീകരിക്കുന്നതിനു ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് നിലവിലുണ്ട്. കര്‍ഷകരുടെ സാമ്പത്തിക നില അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ഇരട്ടിയാകുമെന്ന് ഉറപ്പുവരുത്താന്‍ 10,000 എഫ്.പി.ഒകള്‍ സ്ഥാപിക്കാനാണ് കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ച് പ്രഖ്യാപിച്ചത്.

' ഒരു ജില്ലയില്‍ ഒരു ഉല്‍പ്പന്നം' എന്ന നിലയില്‍ ഉദ്യാനകൃഷി വര്‍ധിപ്പിക്കുന്നതിനുതകുന്ന സമീപനം 2020-21ലെ കേന്ദ്ര ബജറ്റില്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നു. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിപണനവവും കയറ്റുമതിയും പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം.

വ്യക്തമായ ആസൂത്രണത്തോടെയും സമര്‍പ്പിത സ്രോതസ്സുകളുടെയും പങ്കാളിത്തത്തോടെ 10,000 പുതിയ എഫ്പിഒകള്‍ രൂപീകരിക്കുന്നതിന് ' കര്‍ഷകോല്‍പ്പാദന സംഘടനകളുടെ രൂപീകരണവും പ്രോല്‍സാഹനവും' എന്ന തലക്കെട്ടില്‍ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് നരേന്ദ്ര മോദി ഗവണ്‍മെന്റ് ആരംഭിച്ചിരിക്കുന്നത്.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Indian economy ends 2024 with strong growth as PMI hits 60.7 in December

Media Coverage

Indian economy ends 2024 with strong growth as PMI hits 60.7 in December
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 17
December 17, 2024

Unstoppable Progress: India Continues to Grow Across Diverse Sectors with the Modi Government