ഗതാഗതം ഏത് നഗരത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന്റെ പ്രധാന കാരണമാണ്. ലോകത്ത് അതിവേഗം നഗരവൽക്കരണം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ: പ്രധാനമന്ത്രി മോദി
2022 ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുമ്പോൾ എല്ലാവർക്കും വീട് എന്ന സ്വപ്നത്തെ പ്രധാനമന്ത്രി മോദി വീണ്ടു ആവർത്തിച്ചു
2014 ന് ശേഷം മെട്രോ ലൈനുകൾ നിർമ്മിക്കുന്ന വേഗതയും അളവും വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു: പ്രധാനമന്ത്രി
കാർഗിൽ മുതൽ കന്യാകുമാരി വരെ, കച്ച് മുതൽ കാംരൂപ് വരെ, നിങ്ങൾ യാത്ര ചെയ്താൽ, എത്ര വേഗതത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നെതെന്ന് നിങ്ങൾക്ക് അറിയാൻ കഴിയും: പ്രധാനമന്ത്രി മോദി
വരുംതലമുറ അടിസ്ഥാനസൗകര്യ വികസനത്തിന് പ്രാധാന്യം നൽകുകയാണ്: പ്രധാനമന്ത്രി
എല്ലാവർക്കും വീട് എന്ന കേന്ദ്ര സർക്കാരിന്റെ സ്വപ്നത്തെ പ്രധാനമന്ത്രി മോദി വീണ്ടു ആവർത്തിച്ചു

മഹാരാഷ്ട്രയില്‍ ഭവന, നഗരവികസന മേഖലകളിലെ പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

കല്യാണില്‍ നടന്ന പൊതുയോഗത്തില്‍ താനേ-ഭീവണ്ടി-കല്യാണ്‍ മെട്രോ, ദഹിസര്‍-മീറ-ഭയന്ദേര്‍ മെട്രോ എന്നീ രണ്ടു പ്രധാന മെട്രോ ഇടനാഴികള്‍ക്ക് അദ്ദേഹം തറക്കല്ലിട്ടു. ഈ ഇരു ഇടനാഴികളും പൂര്‍ത്തിയാകുന്നതോടെ പൊതു ഗതാഗതം ഏറെ മെച്ചപ്പെടും.

കല്യാണില്‍ 90,000 യൂണിറ്റിന്റെ ഇ.ഡബ്ല്യു.എസും പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴിലുള്ള എല്‍.ഐ.ജി. ഹൗസിങ് പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്നു കല്യാണില്‍ തറക്കല്ലിടപ്പെട്ടത് 33,000 കോടി രൂപ മൂല്യം വരുന്ന പദ്ധതികളാണ്.

പൂനെയില്‍ പൂനെ മെട്രോ മൂന്നാം ഘട്ടത്തിനു ശ്രീ. നരേന്ദ്ര മോദി തറക്കല്ലിട്ടു.

കേന്ദ്ര ഗവണ്‍മെന്റ് ഏതു വിധത്തിലാണ് അടിസ്ഥാന സൗകര്യം, പൊതുഗതാഗതം എന്നിവ വികസിപ്പിച്ചതെന്നു കല്യാണില്‍ നടന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. 2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വീട് എന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ ആശയം അദ്ദേഹം ആവര്‍ത്തിച്ചു.

കണക്ടിവിറ്റി രംഗത്തെ അടിസ്ഥാന സൗകര്യത്തിനു കേന്ദ്ര ഗവണ്‍മെന്റ് വലിയ പ്രാധാന്യമാണു കല്‍പിച്ചുവരുന്നതെന്ന് പൂനെയില്‍ അദ്ദേഹം പ്രഖ്യാപിച്ചു. വരുംതലമുറ അടിസ്ഥാനസൗകര്യ വികസനം, ഗതാഗത മേഖലയുടെ സംയോജനം എന്നിവയ്ക്കു പ്രാധാന്യം കല്‍പിച്ചുവരുന്നതായി പ്രധാനമന്ത്രി വെളിപ്പെടുത്തി. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, അടല്‍ ഇന്നവേഷന്‍ മിഷന്‍ എന്നിവയിലൂടെ ഇന്ത്യ സാങ്കേതിക വിദ്യയുടെ കേന്ദ്രമായി വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Click here to read full text speech at Kalyan, Maharashtra

Click here to read full text speech at Pune, Maharashtra

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi