ചരിത്രപരമായ ഒരു സംരംഭത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 27 ന് രാവിലെ 11 മണിക്ക് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ വീഡിയോ കോൺഫറൻസിംഗിലൂടെ ആരംഭിക്കും, തുടർന്ന് അദ്ദേഹത്തിന്റെ അഭിസംബോധനയും ഉണ്ടായിരിക്കും.
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ പൈലറ്റ് പദ്ധതി പ്രധാനമന്ത്രി 2020 ആഗസ്റ്റ് 15, ന് ചെങ്കോട്ടയുടെ ചുവപ്പ് കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിൽ ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽ പൈലറ്റ് ഘട്ടത്തിലാണ് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ നടപ്പിലാക്കുന്നത്.
ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ (എ ബി പി എം - ജെ എ വൈ ) മൂന്നാം വാർഷികം ആഘോഷിക്കുന്നതിനൊപ്പമാണ് ദേശീയ തലത്തിൽ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന് തുടക്കം കുറിക്കുന്നതും.. കേന്ദ്ര ആരോഗ്യ മന്ത്രി ചടങ്ങിൽ പങ്കെടുക്കും.
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനെ കുറിച്ച് :
ജൻധൻ, ആധാർ, മൊബൈൽ( ജെ എ എം ) ത്രിത്വം ഗവൺമെന്റിന്റെ മറ്റ് ഡിജിറ്റൽ സംരംഭങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ, ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ വിശാലമായ ഡാറ്റയും വിവരങ്ങളും നൽകിക്കൊണ്ട് തടസ്സമില്ലാത്ത ഒരു ഓൺലൈൻ പ്ലാറ്റ്ഫോം സൃഷ്ടിക്കും. അടിസ്ഥാനസൗകര്യ സേവനങ്ങൾ, ഓപ്പൺ, ഇന്റർഓപ്പറബിൾ, സ്റ്റാൻഡേർഡ് അധിഷ്ഠിത ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവ പ്രയോജനപ്പെടുത്തുകയും ആരോഗ്യവുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ, രഹസ്യാത്മകത, സ്വകാര്യത എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നു. പൗരന്മാരുടെ രേഖാമൂലമുള്ള ആരോഗ്യ രേഖകൾ അവരുടെ സമ്മതത്തോടെ പ്രാപ്യമാക്കാനും കൈമാറ്റം ചെയ്യാനും മിഷൻ സഹായിക്കും.
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ പ്രധാന ഘടകങ്ങളിൽ ഓരോ പൗരനുമുള്ള ഒരു ഹെൽത്ത് ഐഡി ഉൾപ്പെടുന്നു, അത് അവരുടെ ആരോഗ്യ അക്കൗണ്ടായി പ്രവർത്തിക്കും, അതിലേക്ക് വ്യക്തിഗത ആരോഗ്യ രേഖകൾ ബന്ധിപ്പിക്കുകയും ഒരു മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ കാണുകയും ചെയ്യാം; ഒരു ഹെൽത്ത് കെയർ പ്രൊഫഷണൽസ് രജിസ്ട്രി (എഛ് പി ആർ ), ഹെൽത്ത് കെയർ ഫെസിലിറ്റീസ് രജിസ്ട്രികൾ (എഛ് എഫ് ആർ ) എന്നിവ ആധുനികവും പരമ്പരാഗതവുമായ വൈദ്യശാസ്ത്ര സംവിധാനങ്ങളിലുടനീളമുള്ള എല്ലാ ആരോഗ്യ പരിരക്ഷാ ദാതാക്കളുടെയും കലവറയായി വർത്തിക്കും. ഇത് ഡോക്ടർമാർ/ആശുപത്രികൾ, ആരോഗ്യ പരിപാലന സേവന ദാതാക്കൾ എന്നിവരുടെ ബിസിനസ്സ് എളുപ്പമാക്കുന്നു.
ദേശീയ ഡിജിറ്റൽ ആരോഗ്യ സംവിധാനത്തിന്റെ ഭാഗമാകാൻ ഉദ്ദേശിക്കുന്ന സ്വകാര്യ മേഖലയിൽ നിന്ന് ഉൾപ്പെടെയുള്ള സംഘടനകളെ ആരോഗ്യ വിവരദാതാവോ ആരോഗ്യ വിവരമോ ആകാൻ ഉദ്ദേശിക്കുന്ന സാങ്കേതികവിദ്യയുടെയും ഉൽപ്പന്ന പരിശോധനയുടെയും ഒരു ചട്ടക്കൂടായി മിഷന്റെ ഭാഗമായി സൃഷ്ടിച്ച ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ സാൻഡ്ബോക്സ് പ്രവർത്തിക്കും.
ഈ മിഷൻ ഡിജിറ്റൽ ആരോഗ്യ സംവിധാനത്തിനുള്ളിൽ പരസ്പര പ്രവർത്തനക്ഷമത സൃഷ്ടിക്കും, പേയ്മെന്റുകളിൽ വിപ്ലവം സൃഷ്ടിക്കുന്നതിൽ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് വഹിക്കുന്ന പങ്കിന് സമാനമാണ്. ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ നിന്ന് പൗരന്മാർ ഒരു ക്ലിക്കിന്റെ അകലെയായിരിക്കും.