ഓരോ കർമയോഗിയും യോഗ്യതയുമായി ബന്ധപ്പെട്ട് കുറഞ്ഞത് 4 മണിക്കൂർ പഠനം നടത്തണം
പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട കഴിവുകൾ വർധിപ്പിക്കാൻ മന്ത്രാലയങ്ങളും വകുപ്പുകളും ശിൽപ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 19നു രാവിലെ 10.30നു ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ അന്താരാഷ്ട്ര കേന്ദ്രത്തിൽ ദേശീയ പഠനവാരം ‘കർമയോഗി സപ്താഹി’നു തുടക്കം കുറിക്കും.

2020 സെപ്റ്റംബറിൽ ആരംഭിച്ച ‘മിഷൻ കർമയോഗി’ അതിനുശേഷം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ആഗോള കാ​ഴ്ചപ്പാടോടെ ഇന്ത്യൻ ധർമചിന്തയിൽ വേരൂന്നിയ ഭാവിസജ്ജമായ സിവിൽ സർവീസാണ് ഇതു വിഭാവനം ചെയ്യുന്നത്.

സിവിൽ സർവീസുകാർക്കു വ്യക്തിപരവും സംഘടനാപരവുമായ ശേഷിവികസനത്തിനായി നവ ഉത്തേജനം പ്രദാനംചെയ്യുന്ന ഏറ്റവും വലിയ പരിപാടിയായിരിക്കും ദേശീയ പഠനവാരം (എൻഎൽഡബ്ല്യു). ഈ സംരംഭം പഠനത്തിനും വികസനത്തിനുമുള്ള പുതിയ പ്രതിബദ്ധതയെ ഉത്തേജിപ്പിക്കും. ‘ഏക ഗവൺമെന്റ്’ എന്ന സന്ദേശം സൃഷ്ടിക്കാനും ഏവരേയും ദേശീയലക്ഷ്യങ്ങളുമായി കൂട്ടിയിണക്കാനും ആജീവനാന്ത പഠനം പ്രോത്സാഹിപ്പിക്കാനും എൻഎൽഡബ്ല്യു ലക്ഷ്യമിടുന്നു.

വ്യക്തിഗതപങ്കാളികളും മന്ത്രാലയങ്ങളും വകുപ്പുകളും സംഘടനകളും ചേർന്നുള്ള വിവിധ തരത്തിലുള്ള ഇടപെടലുകളിലൂടെയുള്ള പഠനത്തിനായാണ് എൻഎൽഡബ്ല്യു ലക്ഷ്യം വയ്ക്കുന്നത്. എൻഎൽഡബ്ല്യുവിൽ, ഓരോ കർമയോഗിയും യോഗ്യതയുമായി ബന്ധപ്പെട്ട് കുറഞ്ഞതു നാലുമണിക്കൂർ എന്ന പഠനലക്ഷ്യം കൈവരിക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കും. iGOT, പ്രമുഖ വ്യക്തികൾ നയിക്കുന്ന വെബിനാറുകൾ (പൊതു പ്രഭാഷണങ്ങൾ/നയവുമായി ബന്ധപ്പെട്ട ക്ലാസുകൾ) എന്നിവയിലെ വ്യക്തിഗത ചുമതലാധിഷ്ഠിത മൊഡ്യൂളുകളിലൂടെ ലക്ഷ്യമിടുന്ന സമയം പൂർത്തീകരിക്കാൻ പങ്കെടുക്കുന്നവർക്കാകും.

വാരാചരണത്തി‌ൽ, പ്രമുഖ പ്രഭാഷകർ അവരുടെ മേഖലകളുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങൾ നടത്തുകയും കൂടുതൽ ഫലപ്രദമായ രീതിയിൽ പൗരകേന്ദ്രീകൃത ​സേവനങ്ങൾക്കായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യും. ഈ ആഴ്ചയിൽ മന്ത്രാലയങ്ങളും വകുപ്പുകളും സംഘടനകളും പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട കഴിവുകൾ വർധിപ്പിക്കുന്നതിനായി സെമിനാറുകളും ശിൽപ്പശാലകളും സംഘടിപ്പിക്കും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi visits the Indian Arrival Monument
November 21, 2024

Prime Minister visited the Indian Arrival monument at Monument Gardens in Georgetown today. He was accompanied by PM of Guyana Brig (Retd) Mark Phillips. An ensemble of Tassa Drums welcomed Prime Minister as he paid floral tribute at the Arrival Monument. Paying homage at the monument, Prime Minister recalled the struggle and sacrifices of Indian diaspora and their pivotal contribution to preserving and promoting Indian culture and tradition in Guyana. He planted a Bel Patra sapling at the monument.

The monument is a replica of the first ship which arrived in Guyana in 1838 bringing indentured migrants from India. It was gifted by India to the people of Guyana in 1991.