ദേശീയ പഞ്ചായത്തിരാജ് ദിനമായ  നാളെ  (2021 ഏപ്രിൽ 24 ന് )  ഉച്ചയ്ക്ക് 12 മണിക്ക്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  വീഡിയോ കോൺഫറൻസിംഗിലൂടെ   സ്വാമിത്വ പദ്ധതി പ്രകാരമുള്ള   ഇ-പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്യും. ഈ അവസരത്തിൽ 4.09 ലക്ഷം പ്രോപ്പർട്ടി ഉടമകൾക്ക് അവരുടെ ഇ-പ്രോപ്പർട്ടി കാർഡുകൾ നൽകും.  ഇതോടെ  രാജ്യത്തുടനീളം സ്വാമിത്വ പദ്ധതിയുടെ  നടപ്പാക്കലിന് തുടക്കം കുറിക്കും. . കേന്ദ്രമന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമറും പരിപാടിയിൽ പങ്കെടുക്കും.

2021 ലെ ദേശീയ പഞ്ചായത്ത് രാജ് ദിനത്തോടനുബന്ധിച്ച്    ദേശീയ പഞ്ചായത്ത് അവാർഡുകളും പ്രധാനമന്ത്രി സമ്മാനിക്കും . ദേശീയ പഞ്ചായത്ത് അവാർഡുകൾ 2021 ഇനിപ്പറയുന്ന വിഭാഗങ്ങളിൽ നൽകപ്പെടുന്നു: ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സശക്തികരൻ പുരാസ്‌കർ ( 224 പഞ്ചായത്തുകൾക്ക് )
നാനാജി ദേശ്മുഖ് രാഷ്ട്ര ഗൗരവ് ഗ്രാമസഭ പുരസ്‌കർ ( 30 ഗ്രാമപഞ്ചായത്തുകൾക്ക് ) ഗ്രാമപഞ്ചായത്ത് വികസന പദ്ധതി പുരസ്‌കാരം (29 പഞ്ചായത്തുകൾക്ക് ) , ശിശു സൗഹാർദ്ദ ഗ്രാമപഞ്ചായത്ത് അവാർഡ്  (30 ഗ്രാമപഞ്ചായത്തുകൾക്ക്) ഇ-പഞ്ചായത്ത് പുരസ്ക്കാരം  (12 സംസ്ഥാനങ്ങൾക്ക് ).

സ്വാമിത്വ പദ്ധതിയെക്കുറിച്ച് :

സാമൂഹ്യവും -സാമ്പത്തികവുമായി ശാക്തീകരിക്കപ്പെട്ടതും സ്വാശ്രയവുമായ ഗ്രാമീണ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രമേഖലാ  പദ്ധതിയായി 2020 ഏപ്രിൽ 24 നാണ്  പ്രധാനമന്ത്രി സ്വാമിത്വ (ഗ്രാമങ്ങളുടെ സർവേ, ഗ്രാമ പ്രദേശങ്ങളിലെ മാപ്പിംഗ്)  പദ്ധതി ആരംഭിച്ചത് . മാപ്പിംഗിന്റെയും സർവേയുടെയും  ആധുനിക സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് ഗ്രാമീണ ഇന്ത്യയെ രൂപാന്തരപ്പെടുത്താൻ പദ്ധതിക്ക്  കഴിവുണ്ട്. വായ്പകളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും നേടുന്നതിന് ഗ്രാമീണർ  വസ്തുവിനെ  സാമ്പത്തിക സ്വത്തായി ഉപയോഗിക്കുന്നതിന് ഇത് വഴിയൊരുക്കുന്നു.2021-2025 കാലയളവിൽ രാജ്യത്തെ 6.62 ലക്ഷം ഗ്രാമങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടും.

2020–2021 കാലഘട്ടത്തിൽ മഹാരാഷ്ട്ര, കർണാടകം , ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നീ ഗ്രാമങ്ങളിൽ പദ്ധതിയുടെ പൈലറ്റ് ഘട്ടം നടപ്പാക്കി.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India's liberal FDI policy offers major investment opportunities: Deloitte

Media Coverage

India's liberal FDI policy offers major investment opportunities: Deloitte
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മെയ് 5
May 05, 2025

PM Modi's People-centric Policies Continue Winning Hearts Across Sectors