ഭാവിയെ കുറിച്ചുള്ള വീക്ഷണവും പ്രവര്‍ത്തന പദ്ധതിയും ഒരുക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി ബാങ്കുകളുടെയും എന്‍.ബി.എഫ്.സികളുടെയും പ്രതിനിധികളുമായി നാളെ വൈകിട്ട് ആലോചനാ യോഗം നടത്തും.
വായ്പാ പദ്ധതികളും അവ ഫലപ്രദമായി ലഭ്യമാക്കലും, സാങ്കേതിക വിദ്യയിലൂടെ ധനകാര്യ ശാക്തീകരണം, സാമ്പത്തിക മേഖലയുടെ ദൃഢതയ്ക്കും സുസ്ഥിരതയ്ക്കും ജാഗ്രത നിറഞ്ഞ പ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങളാണ് അജണ്ടയിലുള്ളത്.
അടിസ്ഥാന സൗകര്യം, കൃഷി, എം.എസ്.എം.ഇകള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക ഉല്‍പാദനം എന്നീ മേഖലകള്‍ക്കു പണം ലഭ്യമാക്കുക വഴി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ പങ്കാണ് ബാങ്കിങ് മേഖല വഹിക്കുന്നത്. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക വഴി സാമ്പത്തിക ശാക്തീകരണത്തില്‍ വലിയ പങ്കു വഹിക്കാന്‍ സാമ്പത്തിക സംശ്ലേഷണത്തിന് സാധിക്കും.
മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കാളികളാവും.