2020 ലെ പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌ക്കാര ജേതാക്കളായ 49 കുട്ടികളുമായി പ്രധാനമന്ത്രി നാളെ (ജനുവരി 24, 2020) കൂടിക്കാഴ്ച നടത്തും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഈ 49 കുട്ടികളില്‍ ജമ്മുകാശ്മീര്‍, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ കുട്ടികളും ഉള്‍പ്പെടുന്നു.
കല, സംസ്‌ക്കാരം, നവീനാശയങ്ങള്‍, പാണ്ഡിത്യം, സാമൂഹിക സേവനം, കായികം, ധീരത എന്നീ മേഖലകളിലെ വിജയികളാണ് ഈ കുട്ടികള്‍.
രാഷ്ട്ര നിര്‍മ്മാണത്തില്‍ ഏറ്റവും സുപ്രധാന പങ്കാളികളായാണ് കേന്ദ്ര ഗവണ്‍മെന്റ് കുട്ടികളെ കാണുന്നത്. അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും അംഗീകരിക്കേണ്ടതുണ്ട്. അവരുടെ നേട്ടങ്ങള്‍ക്ക് പ്രതിഫലം നല്‍കേണ്ടതുണ്ട്.
എല്ലാ കുട്ടികളും അമൂല്യങ്ങളും അവരുടെ നേട്ടങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതുമാണെങ്കിലും അവരില്‍ ചിലരുടെ നേട്ടങ്ങള്‍ മറ്റനേകം പേര്‍ക്ക് പ്രചോദനം പകരും. ഇതിനായി വിവിധ മേഖലകളിലെ കുട്ടികളുടെ മികച്ച നേട്ടങ്ങള്‍ക്ക് ഗവണ്‍മെന്റ് എല്ലാ വര്‍ഷവും അവാര്‍ഡ് നല്‍കി വരുന്നു.
നവീനാശയങ്ങള്‍, പാണ്ഡിത്യം, സാമൂഹിക സേവനം, കായികം, ധീരത എന്നീ മേഖലകളില്‍ അനിതരസാധാരണ നേട്ടം കൈവരിച്ച കുട്ടികള്‍ക്ക് അവാര്‍ഡിനായി അപേക്ഷിക്കാം. ഇത്തരം നേട്ടങ്ങള്‍ കൈവരിച്ച കുട്ടികളെക്കുറിച്ച് അറിയാവുന്നവര്‍ക്ക് കുട്ടികളെ അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യാവുന്നതുമാണ്. ഓരോ അപേക്ഷയും സൂക്ഷമമായി പരിശോധിച്ച് ഒരു ഉന്നത തല സമിതി വിജയികളെ തിരഞ്ഞെടുക്കും.
2020 ലെ ദേശീയ ബാല പുരസ്‌കാരങ്ങള്‍ ഇന്നലെയാണ് (ജനുവരി 22, 2020) രാഷ്ട്പതി ശ്രീ. രാം നാഥ് കോവിന്ദ് സമ്മാനിച്ചത്.
ഗിരിവര്‍ഗ്ഗ കലാകാരന്മാര്‍, എന്‍.സി.സി. കേഡറ്റുകള്‍, എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍, ടാബ്ലോ കലാകാരന്മാര്‍ എന്നിവരോടൊപ്പം അറ്റ് ഹോം
റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന 1730 ല്‍ കൂടുതല്‍ ഗിരിവര്‍ഗ്ഗ കലാകാരന്മാര്‍, എന്‍.സി.സി. കേഡറ്റുകള്‍, എന്‍.എസ്.എസ്. വളന്റിയര്‍മാര്‍, ടാബ്ലോ കലാകാരന്മാര്‍ എന്നിവരോടൊപ്പം അറ്റ് ഹോം പരിപാടിയിലും നാളെ (2020 ജനുവരി 24 ന് ) പ്രധാനമന്ത്രി പങ്കെടുക്കും.