ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത കായിക താരങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബര്‍ പത്തിന് അഭിസംബോധന ചെയ്യും. ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങില്‍ താരങ്ങളുമായി അദ്ദേഹം സംവദിക്കുകയും ചെയ്യും. ധ്യാന്‍ ചന്ദ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് 4.30 മണിക്കാണ് താരങ്ങളുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
2022ലെ ഏഷ്യൻ ഗെയിംസിൽ മികച്ച നേട്ടം കൈവരിച്ച കായികതാരങ്ങളെ അഭിനന്ദിക്കാനും ഭാവി മത്സരങ്ങൾക്ക് അവരെ പ്രചോദിപ്പിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ഉദ്യമമാണ് ഈ പരിപാടി. 2022ലെ ഏഷ്യൻ ഗെയിംസിൽ 28 സ്വർണമെഡലുകൾ ഉൾപ്പെടെ 107 മെഡലുകളാണ് ഇന്ത്യ നേടിയത്. ആകെ നേടിയ മെഡലുകളുടെ എണ്ണത്തിൽ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
പരിപാടിയില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത താരങ്ങള്‍ക്ക് പുറമെ അവരുടെ പരിശീലകരും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികളും ദേശീയ കായിക ഫെഡറേഷന്‍ പ്രതിനിധികളും കേന്ദ്ര യുവജനകാര്യ- കായിക മന്ത്രാലയ ഉദ്യോഗസ്ഥരും പങ്കെടുക്കും,