നാളെ, അതായത് 2020 മാര്‍ച്ച് 15ന് വൈകിട്ട് അഞ്ചിന്, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സാര്‍ക് നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി കോവിഡ്-19നെ കുറിച്ചു ചര്‍ച്ച ചെയ്യും. മേഖലയില്‍ കോവിഡ്-19നെതിരെ പൊരുതാന്‍ പൊതു തന്ത്രം മെനയുന്നതിനായി ചേരുന്ന സാര്‍ക് രാഷ്ട്രങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രിയാണു നയിക്കുക.