പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 മെയ് 21 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻ സിംഗിലൂടെ വാരണാസിയിലെ ഡോക്ടർമാർ, പാരാ മെഡിക്കൽ സ്റ്റാഫ്, മറ്റ് ആരോഗ്യ പ്രവർത്തകരുമായി സംവദിക്കും.
ഡിആർഡിഒയുടെയും ഇന്ത്യൻ കരസേന യുടെയും സംയുക്ത പരിശ്രമത്തിലൂടെ അടുത്തിടെ ആരംഭിച്ച പണ്ഡിറ്റ് രാജൻ മിശ്ര കോവിഡ് ആശുപത്രി ഉൾപ്പെടെ വാരണാസിയിലെ വിവിധ കോവിഡ് ആശുപത്രികളുടെ പ്രവർത്തനം പ്രധാനമന്ത്രി അവലോകനം ചെയ്യും. ജില്ല യിലെ കോവിഡ് ഇതര ആശുപത്രികളുടെ പ്രവർത്തന വും അദ്ദേഹം അവലോകനം ചെയ്യും.
വാരണാസിലെ കോവിഡിന്റെ രണ്ടാം തരംഗത്തെ നേരി ടാനുള്ള നിരന്തരമായ ശ്രമങ്ങളെക്കുറിച്ചും ഭാവിയിലേ ക്കുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്യും.