പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി 2024 ജനുവരി 18 ന് ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി സമ്മേളത്തെ അഭിസംബോധന ചെയ്യും.
വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കുചേരും. പരിപാടിയില്‍ കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
2023 നവംബര്‍ 15-ന് വികസിത് ഭാരത് സങ്കല്‍പ് യാത്ര ആരംഭിച്ചത് മുതല്‍, രാജ്യത്തുടനീളമുള്ള യാത്രയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി പതിവായി ആശയവിനിമയം നടത്തുന്നുണ്ട്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആശയവിനിമയം അഞ്ച് തവണ നടന്നു (നവംബര്‍ 30, ഡിസംബര്‍ 9, ഡിസംബര്‍ 16, ഡിസംബര്‍ 27, ജനുവരി 8, 2024). കൂടാതെ, കഴിഞ്ഞ മാസം വാരാണസി സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ (ഡിസംബര്‍ 17 മുതല്‍ 18 വരെ) വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി നേരിട്ട് ആശയവിനിമയം നടത്തി.
ഈ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലക്ഷ്യമിട്ട എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഗവണ്‍മെന്റിന്റെ മുന്‍നിര പദ്ധതികളുടെ പരിപൂര്‍ണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വികസിത് ഭാരത് സങ്കല്‍പ് യാത്ര രാജ്യത്തുടനീളം നടത്തുന്നത്.
വികസിത് ഭാരത് സങ്കല്‍പ് യാത്രയില്‍ പങ്കെടുത്തവരുടെ എണ്ണം 15 കോടി കവിഞ്ഞു. വികസിത ഭാരതമെന്ന കാഴ്ചപ്പാടിലേക്ക് രാജ്യത്തുടനീളമുള്ള ആളുകളെ ഒന്നിപ്പിക്കുന്ന തരത്തിലും താഴേത്തട്ടില്‍ അഗാധമായ സ്വാധീനം സൃഷ്ടിക്കാനായതും യാത്രയുടെ വിജയത്തിന്റെ സാക്ഷ്യമാണ്.