പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 ഒക്ടോബർ 6 ന് ) സ്വാമിത്വ പദ്ധതിയുടെ മധ്യപ്രദേശിലെ ഗുണഭോക്താക്കളുമായി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കും. പദ്ധതിക്ക് കീഴിലുള്ള 1,71,000 ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി ഇ-പ്രോപ്പർട്ടി കാർഡുകളും ഈ അവസരത്തിൽ വിതരണം ചെയ്യും.
പരിപാടിയിൽ മധ്യപ്രദേശ് മുഖ്യമന്ത്രിയും പങ്കെടുക്കും.
സ്വാമിത്വ പദ്ധതിയെക്കുറിച്ച് :
ഗ്രാമീണ ജനവാസ മേഖലകളിലെ താമസക്കാർക്ക് സ്വത്തവകാശം നൽകാൻ ലക്ഷ്യമിട്ടുള്ള പഞ്ചായത്തീ രാജ് മന്ത്രാലയത്തിന്റെ ഒരു കേന്ദ്ര പദ്ധതിയാണ് സ്വാമിത്വ. ഗ്രാമീണർ വായ്പ എടുക്കുന്നതിനും ഗ്രാമപ്രദേശങ്ങളിലെന്നപോലെ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾക്കും വസ്തുവകകൾ സാമ്പത്തിക ആസ്തിയായി ഉപയോഗിക്കുന്നതിന് ഈ പദ്ധതി വഴിയൊരുക്കും. ഏറ്റവും പുതിയ ഡ്രോൺ-സാങ്കേതികവിദ്യയിലൂടെ സർവ്വേ നടത്തി ഗ്രാമപ്രദേശങ്ങളിലെ ജനവാസമുള്ള ഭൂമിയെ വേർതിരിച്ചറിയാൻ ഇത് ലക്ഷ്യമിടുന്നു. ഈ പദ്ധതി രാജ്യത്തെ ഡ്രോൺ നിർമ്മാണ ആവാസവ്യവസ്ഥയ്ക്ക് ഉത്തേജനം നൽകും.
मध्य प्रदेश के ग्रामीण क्षेत्रों के हजारों लोग कल ई-प्रॉपर्टी कार्ड के साथ अपनी संपत्ति का मालिकाना हक प्राप्त करेंगे। दोपहर 12.30 बजे वीडियो कॉन्फ्रेंसिंग के जरिए ऐसे कई लाभार्थियों से संवाद का सुअवसर भी मिलेगा। https://t.co/YhjIzBhaWb
— Narendra Modi (@narendramodi) October 5, 2021