ജൻ ഔഷധി ദിവസ്" വേളയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൻ ഔഷധി കേന്ദ്ര ഉടമകളുമായും പദ്ധതിയുടെ ഗുണഭോക്താക്കളുമായും മാർച്ച് 7 ന് ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കും. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ അഭിസംബോധനയും നടക്കും. “ജൻ ഔഷധി-ജൻ ഉപയോഗി” എന്നതാണ് പരിപാടിയുടെ പ്രമേയം.
ജനറിക് മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചും ജൻ ഔഷധി പരിയോജനയുടെ നേട്ടങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി മാർച്ച് 1 മുതൽ രാജ്യത്തുടനീളം ജൻ ഔഷധി വാരം ആഘോഷിക്കുന്നു. ഈ ആഴ്ചയിൽ ജൻ ഔഷധി സങ്കൽപ് യാത്ര, മാതൃശക്തി സമ്മാൻ , ജൻ ഔഷധി ബാൽ മിത്ര, ജൻ ഔഷധി ജൻ ജാഗരൺ അഭിയാൻ, ആവോ ജൻ ഔഷധി മിത്ര ബാനേ, ജൻ ഔഷധി ജൻ ആരോഗ്യ മേള തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
മരുന്നുകൾ താങ്ങാനാവുന്ന വിലയ്ക്ക് ജനങ്ങൾക്ക് പ്രാപ്യമാക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, ഇപ്പോൾ രാജ്യത്തുടനീളം 8600-ലധികം ജൻ ഔഷധി സ്റ്റോറുകൾ ഏതാണ്ട് എല്ലാ ജില്ലകളും പ്രവർത്തിച്ചു വരുന്നു.