വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ ഓഫീസായ - ‘വാണിജ്യ ഭവൻ’ - 2022 ജൂൺ 23 ന് രാവിലെ 10:30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ, ഇന്ത്യയുടെ വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട ആവശ്യമായ എല്ലാ വിവരങ്ങളും പങ്കാളികൾക്ക് ലഭിക്കുന്നതിന് ഒരു ഏകജാലക പ്ലാറ്റ്‌ഫോമായി വികസിപ്പിച്ച ഒരു പുതിയ പോർട്ടൽ - NIRYAT (National Import-export Record for Yearly Analysis of Trade)-ഉം പ്രധാനമന്ത്രി അവതരിപ്പിക്കും. ചടങ്ങിൽ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധനയും ചെയ്യും.
ഇന്ത്യാ ഗേറ്റിന് സമീപം പണികഴിപ്പിച്ച വണിജ്യ ഭവൻ ഊർജ്ജ സംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സുസ്ഥിര വാസ്തുവിദ്യയുടെ തത്വങ്ങൾ ഉൾക്കൊള്ളുന്ന ഒരു സ്മാർട്ട് കെട്ടിടമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മന്ത്രാലയത്തിന് കീഴിലുള്ള രണ്ട് വകുപ്പുകളും അതായത് വാണിജ്യ വകുപ്പിനും വ്യവസായവും ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിനും ഉപയോഗിക്കാവുന്ന ഒരു സംയോജിതവും ആധുനികവുമായ ഓഫീസ് സമുച്ചയമായി ഇത് പ്രവർത്തിക്കും.