Quoteഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ത്രിദിന വാര്‍ഷിക ജി.പി.എ.ഐ ഉച്ചകോടി 2023 ഡിസംബര്‍ 12 മുതല്‍ 14 വരെ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കും
Quoteനിര്‍മ്മിത ബുദ്ധിയുടെ മുന്‍ഗണനകളില്‍ അത്യാധുനിക ഗവേഷണത്തെയും പ്രായോഗിക പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുന്ന 29 അംഗരാജ്യങ്ങളുള്ള ഒരു ബഹുഓഹരി പങ്കാളിത്ത സംരംഭമാണ് ജി.പി.എ.ഐ

നിര്‍മ്മിത ബുദ്ധി പങ്കാളിത്തത്തിന്റെ ആഗോള വാര്‍ഷിക (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജി.പി.എ.ഐ) ഉച്ചകോടി 2023 ഡിസംബര്‍ 12 ന് വൈകുന്നേരം 5 മണിക്ക് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനംചെയ്യും.

നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട മുന്‍ഗണനകളില്‍ അത്യാധുനിക ഗവേഷണത്തെയും പ്രായോഗിക പ്രവര്‍ത്തനങ്ങളെയും പിന്തുണച്ചുകൊണ്ട് നിര്‍മ്മിത ബുദ്ധിയിലെ (എ.ഐ) സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വിടവ് നികത്താന്‍ ലക്ഷ്യമിടുന്ന 29 അംഗ-രാജ്യങ്ങളുള്ള ഒരു ബഹു ഓഹരി പങ്കാളിത്ത സംരംഭമാണ് ജി.പി.എ.ഐ. 2024-ല്‍ ജി.പി.എ.ഐയുടെ ലീഡ് ചെയര്‍ (അദ്ധ്യക്ഷന്‍) ഇന്ത്യയാണ്. 2020-ല്‍ സ്ഥാപിതമായ ജി.പി.എ.ഐയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളും നിലവിലെ ജി.പി.എ.ഐയുടെ ഇന്‍കമിംഗ് സപ്പോര്‍ട്ട് ചെയര്‍ 2024-ല്‍ ജി.പി.എ.ഐയുടെ ലീഡ് ചെയര്‍ എന്നീ നിലകളിലുമുള്ള ഇന്ത്യയാണ്, 2023 ഡിസംബര്‍ 12 മുതല്‍ 14 വരെ നടക്കുന്ന ജി.പി.എ.ഐ വാര്‍ഷിക ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

എ.ഐയും ആഗോള ആരോഗ്യവും, വിദ്യാഭ്യാസവും, നൈപുണ്യവും, എ.ഐയും ഡാറ്റാ ഗവേണന്‍സും, എം.എല്‍ ശില്‍പ്പശാല തുടങ്ങി വിവിധ വിഷയങ്ങളില്‍ ഒന്നിലധികം സെഷനുകള്‍ ഉച്ചകോടിയില്‍ സംഘടിപ്പിക്കും. റിസര്‍ച്ച് സിമ്പോസിയം, എ.ഐ ഗെയിം ചേഞ്ചേഴ്‌സ് അവാര്‍ഡ്, ഇന്ത്യ എ.ഐ എക്‌സ്‌പോ എന്നിവയാണ് ഉച്ചകോടിയിലെ മറ്റ് ആകര്‍ഷണങ്ങള്‍.

രാജ്യത്തുടനീളമുള്ള 50-ലധികം ജി.പി.എ.ഐ വിദഗ്ധരും 150-ലധികം പ്രഭാഷകരും ഉച്ചകോടിയില്‍ പങ്കെടുക്കും. കൂടാതെ, ഇന്റല്‍, റിലയന്‍സ് ജിയോ, ഗൂഗിള്‍, മെറ്റാ, എ.ഡബ്ല്യു.എസ്, യോട്ടാ, നെറ്റ്‌വെബ്, പേടിയെം, മൈക്രോസോഫ്റ്റ്, മാസ്റ്റര്‍കാര്‍ഡ്, എന്‍.ഐ.സി, എസ്.ടി.പി.ഐ,ഇമ്മേഴ്‌സ്, ജിയോ ഹാപ്ടിക്,, ഭാഷിണി തുടങ്ങി ലോകാത്തങ്ങോളമുള്ള എ.ഐയിലെ പ്രമുഖ ഗെയിംചെയിഞ്ചര്‍മാരും വിവിധ പരിപാടികളില്‍ പങ്കെടുക്കും. യുവ എ.ഐ ഇനിഷ്യേറ്റിവിലെ വിജയികളായ വിദ്യാര്‍ത്ഥികളും സ്റ്റാര്‍ട്ടപ്പുകളും അവരുടെ എ.ഐ മാതൃകകളും പരിഹാരങ്ങളും പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Govt launches 6-year scheme to boost farming in 100 lagging districts

Media Coverage

Govt launches 6-year scheme to boost farming in 100 lagging districts
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Lieutenant Governor of Jammu & Kashmir meets Prime Minister
July 17, 2025

The Lieutenant Governor of Jammu & Kashmir, Shri Manoj Sinha met the Prime Minister Shri Narendra Modi today in New Delhi.

The PMO India handle on X wrote:

“Lieutenant Governor of Jammu & Kashmir, Shri @manojsinha_ , met Prime Minister @narendramodi.

@OfficeOfLGJandK”