600 പ്രധാനമന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വളം ചില്ലറ വില്‍പ്പനശാലകളെ ഘട്ടംഘട്ടമായി പ്രധാന്‍മന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളാക്കി മാറ്റും
കര്‍ഷക ക്ഷേമത്തിനായുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമായി, 16,000 കോടി രൂപയുടെ പിഎം-കിസാന്‍ ഫണ്ടുകളും പ്രധാനമന്ത്രി അനുവദിക്കും
പി.എം- കിസാന് കീഴില്‍ ഇതുവരെ 2 ലക്ഷം കോടിയിലധികം രൂപയുടെ മൊത്തം ആനുകൂല്യങ്ങള്‍ അനുവദിച്ചു
ഭാരതീയ ജന്‍ ഉര്‍വരക് പരിയോജന - ഒരു രാജ്യം ഒരു വളം എന്ന പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പദ്ധതിക്ക് കീഴില്‍ ഭാരത് യൂറിയ ബാഗുകള്‍ക്കും പ്രധാനമന്ത്രി സമാരംഭം കുറിയ്ക്കും
കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതി പ്രോത്സാഹിപ്പിക്കുന്നതിനായി അഗ്രി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്‌ളേവും പ്രദര്‍ശനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

രണ്ടു ദിവസത്തെ  പി.എം കിസാന്‍ സമ്മാന്‍ സമ്മേളനം  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ കേന്ദ്ര കാർഷിക ഗവേഷണ ഇൻസ്റ്റിട്യൂട്ടിൽ 2022 ഒകേ്ടാബര്‍ 17 രാവിലെ 11:30 ന്  ഉദ്ഘാടനം ചെയ്യും.

രാജ്യത്തുടനീളമുള്ള 13,500-ലധികം കര്‍ഷകരേയും 1500-ഓളം അഗ്രി സ്റ്റാര്‍ട്ടപ്പുകളേയും പരിപാടി ഒരുമിച്ച് കൊണ്ടുവരും. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ഒരു കോടിയിലധികം കര്‍ഷകര്‍ പരിപാടിയില്‍ വെര്‍ച്ച്വലായി പങ്കെടുക്കുമെന്നും പ്രതീക്ഷിക്കുന്നു. ഗവേഷകരുടെയും നയരൂപീകരുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും  പങ്കാളിത്തത്തിന്  സമ്മേളനം സാക്ഷ്യം വഹിക്കും.

കേന്ദ്ര രാസവള മന്ത്രാലയത്തിന് കീഴിലുള്ള 600 പ്രധാന്‍മന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളും (പി.എം.കെ.എസ.കെ ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പദ്ധതി പ്രകാരം, രാജ്യത്തെ വളം ചില്ലറ വില്‍പ്പനശാലകളെ ഘട്ടംഘട്ടമായി പി.എം.കെ.എസ്.കെ ആക്കി മാറ്റും. പി.എം.കെ.എസ്.കെ കര്‍ഷകരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുകയും കാര്‍ഷിക-ഇന്‍പുട്ടുകള്‍ (വളം, വിത്തുകള്‍, ഉപകരണങ്ങള്‍) നല്‍കുകയും ചെയ്യും. മണ്ണ്, വിത്തുകള്‍, വളങ്ങള്‍ എന്നിവയുടെ പരിശോധനാ സൗകര്യങ്ങളും ലഭ്യമാക്കും; കര്‍ഷകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയും; വിവിധ ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും ബ്ലോക്ക്/ജില്ലാതല വിപണകേന്ദ്രങ്ങളില്‍ ചില്ലറവില്‍പ്പനക്കാരുടെ  ശേഷി വര്‍ദ്ധിപ്പിക്കുന്നത് ഉറപ്പാക്കുകയും ചെയ്യും. 3.3 ലക്ഷത്തിലധികം ചില്ലറ വളക്കടകളെ പി.എം.കെ.എസ്.കെ ആക്കി മാറ്റാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്.

ചടങ്ങില്‍ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഉര്‍വരക് പരിയോജന - ഒരു രാഷ്ട്രം ഒരു വളം  ഉദ്ഘാടനം ചെയ്യും. പദ്ധതിക്ക് കീഴില്‍, ഭാരത് യൂറിയ ബാഗുകളും പ്രധാനമന്ത്രി പുറത്തിറക്കും, ഇത് 'ഭാരത്' എന്ന ഒറ്റ ബ്രാന്‍ഡില്‍ വളങ്ങള്‍ വിപണനം ചെയ്യാന്‍ കമ്പനികളെ സഹായിക്കും.

കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ പ്രതിബദ്ധതയുടെ പ്രതിഫലനമായി, ചടങ്ങില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പി.എം-കിസാന്‍)ക്ക് കീഴിലെ 12-ാം ഗഡുവിന്റെ തുകയായ 16,000 കോടി രൂപ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ പ്രധാനമന്ത്രി അനുവദിക്കുകയും ചെയ്യും. പദ്ധതി പ്രകാരം, അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് 2000 രൂപയുടെ മൂന്ന് തുല്യഗഢുക്കളായി പ്രതിവര്‍ഷം 6000 രൂപയുടെ ആനുകൂല്യം നല്‍കുന്നു. അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതുവരെ പി.എം-കിസാന്‌ന് കീഴില്‍ 2 ലക്ഷം കോടി രൂപയിലധികം ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അഗ്രി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്‌ളേവിന്റെയും  പ്രദര്‍ശനത്തിന്റെയും ഉദ്‌ഘാടനവും   പ്രധാനമന്ത്രി നിർവ്വഹിക്കും . കൃത്യമായ കൃഷി, വിളവെടുപ്പിന് ശേഷമുള്ളതും മൂല്യവര്‍ദ്ധിത പരിഹാരങ്ങളും, അനുബന്ധ കൃഷി, മാലിന്യത്തില്‍ നിന്ന് സമ്പത്തിലേക്ക്, ചെറുകിട കര്‍ഷകര്‍ക്കുള്ള യന്ത്രവല്‍ക്കരണം, വിതരണശൃംഖല പരിപാലനം, ആര്‍ജി-ലോജിസ്റ്റിക് മറ്റുള്ളവയ്‌ക്കൊപ്പം ഇവയുമായി ബന്ധപ്പെട്ട തങ്ങളുടെ നൂതനാശയങ്ങള്‍ 300 സ്റ്റാര്‍ട്ടപ്പുകള്‍ പ്രദര്‍ശിപ്പിക്കും. കര്‍ഷകര്‍, എഫ്.പി.ഒ(ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ഓര്‍ഗനൈസേഷന്‍)കള്‍, കാര്‍ഷിക വിദഗ്ധര്‍, കോര്‍പ്പറേറ്റുകള്‍ തുടങ്ങിയവരുമായി സംവദിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ വേദി സൗകര്യമൊരുക്കും. സാങ്കേതിക സെഷനുകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ അനുഭവം പങ്കിടുകയും മറ്റ് പങ്കാളികളുമായി സംവദിക്കുകയും ചെയ്യും.

ചടങ്ങില്‍, രാസവളത്തെക്കുറിച്ചുള്ള ഇ-മാഗസിനായ ഇന്ത്യന്‍ എഡ്ജും പ്രധാനമന്ത്രി പുറത്തിറക്കും. സമീപകാല സംഭവവികാസങ്ങള്‍, വില പ്രവണതകളുടെ വിശകലനം, ലഭ്യതയും ഉപഭോഗവും, കര്‍ഷകരുടെ വിജയഗാഥകള്‍ എന്നിവയുള്‍പ്പെടെയുള്ള ആഭ്യന്തര, അന്തര്‍ദേശീയ വളങ്ങളുടെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇത് ലഭ്യമാക്കും.

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'India Delivers': UN Climate Chief Simon Stiell Hails India As A 'Solar Superpower'

Media Coverage

'India Delivers': UN Climate Chief Simon Stiell Hails India As A 'Solar Superpower'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഫെബ്രുവരി 16
February 16, 2025

Appreciation for PM Modi’s Steps for Transformative Governance and Administrative Simplification