ധനകാര്യ, ബാങ്കിങ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഡിജിറ്റൽ സാങ്കേതികവിദ്യ അഥവ ഫിൻടെക്കിനെക്കുറിച്ചുള്ള ചിന്താ നേതൃത്വ ഫോറമായ ഇൻഫിനിറ്റി ഫോറം 2021 ഡിസംബർ 3-ന് രാവിലെ 10 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
2021 ഡിസംബർ 3, 4 തീയതികളിൽ ഗിഫ്റ് സിറ്റി , ബ്ലൂംബെർഗ് എന്നിവയുമായി സഹകരിച്ച് കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റി (ഐ എഫ് എസ സി എ) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, യുകെ എന്നിവയാണ് ഫോറത്തിന്റെ ആദ്യ പതിപ്പിലെ പങ്കാളിത്ത രാജ്യങ്ങൾ.
നയം, ബിസിനസ്സ്, സാങ്കേതികവിദ്യ എന്നിവയിലെ ലോകത്തെ മുൻനിര മനസ്സുകളെ
ഒരുമിച്ച് കൊണ്ടുവരികയും, സാങ്കേതികവിദ്യയും നൂതനത്വവും ഫിൻടെക് വ്യവസായത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനും ഇൻഫിനിറ്റി ഫോറം വേദിയൊരുക്കും. ഒപ്പം എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കും മാനവരാശിയെത്തന്നെ സേവിക്കാനും സാങ്കേതികവിദ്യയും നൂതനത്വവും എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെ കുറിച്ച് പ്രവർത്തനക്ഷമമായ ഉൾക്കാഴ്ച കൊണ്ടുവരാനും ലക്ഷ്യമിടുന്നു.
ഫോറത്തിന്റെ അജണ്ട 'ബിയോണ്ട്' എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും; ഫിൻടെക് ഉൾപ്പെടെയുള്ള വിവിധ ഉപ പ്രമേയങ്ങൾക്കൊപ്പം, സർക്കാരുകളും ബിസിനസ്സുകളും ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള സഞ്ചയത്തിന്റെ വികസനത്തിൽ സാമ്പത്തിക ഉൾക്കൊള്ളൽ പ്രോത്സാഹിപ്പിക്കൽ ഫിനാൻസിനപ്പുറം ഫിൻടെക്, സുസ്ഥിര വികസനം നയിക്കുന്നതിന് സ്‌പേസ്‌ടെക്, ഗ്രീൻടെക്, അഗ്രിടെക് തുടങ്ങിയ വളർന്നുവരുന്ന മേഖലകളുമായി ഒത്തുചേരുന്നതിലൂടെ; കൂടാതെ ഫിൻടെക് ബിയോണ്ട് നെക്സ്റ്റ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് ഭാവിയിൽ ഫിൻടെക് വ്യവസായത്തിന്റെ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുകയും പുതിയ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
70-ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തത്തിന് ഫോറം സാക്ഷ്യം വഹിക്കും. ഫോറത്തിലെ മുഖ്യ പ്രഭാഷകരിൽ മലേഷ്യൻ ധനകാര്യ മന്ത്രി ടെങ്കു ശ്രീ. സഫ്രുൾ അസീസ്, ഇന്തോനേഷ്യയുടെ ധനമന്ത്രി ശ്രീമതി . മുല്യാനി ഇന്ദ്രാവതി, ക്രിയേറ്റീവ് ഇക്കണോമി മന്ത്രി ശ്രീ. സാൻഡിയാഗ എസ് യുനോ, റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും എം.ഡി.യുമായ ശ്രീ. മുകേഷ് അംബാനി, സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷൻ ചെയർമാനും സി.ഇ.ഒ.യുമായ ശ്രീ.മസയോഷി സൺ, ഐ ബി എം കോർപ്പറേഷൻ ചെയർമാനും സി.ഇ.ഒ.യുമായ ശ്രീ. അരവിന്ദ് കൃഷ്ണ, കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് എം.ഡി.യും സി.ഇ.ഒ.യുമായ ശ്രീ. ഉദയ് കൊട്ടക് തുടങ്ങിയവർ ഉൾപ്പെടുന്നു. നീതി ആയോഗ്, ഇൻവെസ്റ്റ് ഇന്ത്യ, ഫിക്കി, നാസ്‌കോം എന്നിവയാണ് ഈ വർഷത്തെ ഫോറത്തിന്റെ പ്രധാന പങ്കാളികൾ.
ഐ എഫ് എസ സി എ യെ കുറിച്ച്
ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റി (ഐ എഫ് എസ സി എ), ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റി ആക്റ്റ്, 2019 പ്രകാരം സ്ഥാപിതമായി. സാമ്പത്തിക ഉൽപ്പന്നങ്ങൾ, സാമ്പത്തിക സേവനങ്ങൾ എന്നിവയുടെ വികസനത്തിനും നിയന്ത്രണത്തിനുമുള്ള ഒരു ഏകീകൃത അതോറിറ്റിയായി ഇത് പ്രവർത്തിക്കുന്നു. ഇന്ത്യയിലെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്ററിലെ (ഐ എഫ് എസ സി എ) ധനകാര്യ സ്ഥാപനങ്ങൾ. നിലവിൽ, ഗിഫ്റ്റ് ഐ എഫ് എസ സി ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രമാണ്.
On Friday, 3rd December at 10 AM a very interesting programme will take place to mark the launch of InFinity Forum. This is a thought leadership forum with a focus on aspects relating to FinTech and using it for inclusive growth. https://t.co/ZOE1ROBHLT
— Narendra Modi (@narendramodi) December 1, 2021
The InFinity Forum has an interesting theme- ‘Beyond.’ As the name suggests, it will set the tone for stakeholders to think beyond conventional mindsets and approaches and discuss new trends in SpaceTech, GreenTech, AgriTech, quantum computing and more.
— Narendra Modi (@narendramodi) December 1, 2021
I would urge my young friends, specially those in the world of start-ups, tech and innovation to know more about the InFinity Forum and take part in the programme on the 3rd. https://t.co/Mp65pKezon
— Narendra Modi (@narendramodi) December 1, 2021