പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് ടെക്നോളജി (സി ഐ പി ഇ ടി ) ജയ്പൂർ ഉദ്ഘാടനം ചെയ്യും കൂടാതെ രാജസ്ഥാനിലെ ബൻസ്വാര, സിരോഹി, ഹനുമാൻഗഡ്, ദൗസ എന്നീ ജില്ലകളിലെ നാല് പുതിയ മെഡിക്കൽ കോളേജുകളുടെ ശിലാസ്ഥാപനവും 2021 സെപ്റ്റംബർ 30 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി അദ്ദേഹം നിർവഹിക്കും.
ജില്ലാ/ റഫറൽ ആശുപത്രികളുമായി ചേർന്ന് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിനായി" കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരം അനുവദിച്ചവയാണ് ഈ മെഡിക്കൽ കോളേജുകൾ . പിന്നാക്ക, അഭിലഷണീയ ജില്ലകൾക്കാണ് മെഡിക്കൽ കോളജുകൾ സ്ഥാപിക്കാൻ മുൻഗണന നൽകിയിട്ടുള്ളത് .
പദ്ധതി പ്രകാരം മൂന്ന് ഘട്ടങ്ങളിലായി 157 പുതിയ മെഡിക്കൽ കോളേജുകൾക്ക് രാജ്യമെമ്പാടും അംഗീകാരം നൽകിയിട്ടുണ്ട്.
സിപെറ്റിനെ കുറിച്ച് :
രാജസ്ഥാൻ ഗവൺമെന്റുമായി ചേർന്നാണ് കേന്ദ്ര ഗവണ്മെന്റ് സിപ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് ടെക്നോളജി, ജയ്പൂർ സ്ഥാപിച്ചിത്തിട്ടുള്ളത് ഇത് പെട്രോകെമിക്കൽ, അനുബന്ധ വ്യവസായങ്ങളുടെ ആവശ്യങ്ങൾക്ക് സമർപ്പിക്കപ്പെട്ടതാണ് . യുവാക്കൾക്ക് സമർത്ഥരായ സാങ്കേതിക വിദഗ്ദ്ധരാകാനുള്ള വിദ്യാഭ്യാസം ഇൻസ്റ്റിറ്റ്യൂട്ട് നൽകും.
കേന്ദ്ര മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ, രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ അശോക് ഗെഹ്ലോട്ട് എന്നിവരും ചടങ്ങിൽ പങ്കെടുക്കും
I am happy that in the last seven years, we have made great progress in setting up of medical colleges across India.
— Narendra Modi (@narendramodi) September 29, 2021
Tomorrow, foundation stones for medical colleges in Banswara, Sirohi, Hanumangarh and Dausa will be laid. https://t.co/B6qvyZUT8C
Top quality education is a priority for our Government. At 11 AM tomorrow, CIPET: Institute of Petrochemicals Technology, Jaipur will be inaugurated. This institution will cater to the aspirations of youngsters who want to study aspects relating to petrochem and energy sectors.
— Narendra Modi (@narendramodi) September 29, 2021