പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ സോമനാഥിൽ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും തറക്കല്ലിടലും ഓഗസ്റ്റ് 20 ന് രാവിലെ 11 മണിക്ക് വിഡിയോ കോണ്‍ഫറണ്‍സിലൂടെ നിർവ്വഹിക്കും. ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളില്‍ സോമനാഥ് ഉല്ലാസ സ്ഥലം, സോമനാഥ് പ്രദര്‍ശന കേന്ദ്രം സോമനാഥിലെ പുതുക്കി പണുത പഴയ (ജുന) ക്ഷേത്രം എന്നിവ ഉള്‍പ്പെടും. ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീപാര്‍വതി ക്ഷേത്രത്തിന് തറക്കല്ലിടുകയും ചെയ്യും.
47 കോടി രൂപ ചെലവഴിച്ചാണ് തീര്‍ത്ഥാടക ആദ്ധ്യാത്മിക പൈതൃക പുനരുജ്ജീവന പദ്ധതിയുടെ കീഴില്‍ സോമനാഥിലെ ഉല്ലാസ സ്ഥലം വികസിപ്പിച്ചത. സോമനാഥിലെ പ്രദര്‍ശന കേന്ദ്രം വികസിപ്പിച്ചിരിക്കുന്നത് വിനോദസഞ്ചാര കേന്ദ്രത്തിനടുത്താണ്. ഇവിടെ പഴയ സോമനാഥ് ക്ഷേത്രത്തിന്റെ പൊളിച്ചു നീക്കിയ ഭാഗങ്ങളും, നഗര ശൈലിയിലുള്ള പഴയ സോമനാഥ ക്ഷേത്ര ശില്പകലയുടെ കൊത്തുപണികളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പഴയ(ജുന)സോമനാഥ ക്ഷേത്ര വളപ്പ് പുനരുദ്ധാരണ ജോലികള്‍ പൂര്‍ത്തിയാക്കിയത് ശ്രീ സോമനാഥ് ട്രസ്റ്റാണ്. ഇതിന് മൊത്തെ 3.5 കോടി രൂപ ചെലവായി. പഴയ ക്ഷേത്രം നാശോന്മുഖമായതു കണ്ട ഇന്‍ഡോറിലെ അഹല്യാബായി രാജ്ഞി നിര്‍മ്മിച്ചതാകയാല്‍, ഈ ക്ഷേത്രത്തിന് അഹല്യാബായി ക്ഷേത്രം എന്നും പേരുണ്ട്. തീര്‍ത്ഥാടകരുടെ സുരക്ഷ കണക്കിലെടുത്താണ് കൂടുതല്‍ ആളുകളെ ഉള്‍്കകൊള്ളുന്നതിനുള്ള ശേഷിയോടെ പഴയ ക്ഷേത്രസമുച്ചയും പൂര്‍ണമായും പുനരുദ്ധതിരിച്ചിരിക്കുന്നത്. 30 കോടിയാണ് ശ്രീ പാര്‍വതി ക്ഷേത്രത്തിന്റെ നിര്‍മ്മാണ ചെലവു കണക്കാക്കുന്നത്. ഇതില്‍ സോമപുര സലാത് ശൈലിയില്‍ ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണവും ഗര്‍ഭഗൃഹത്തിന്റെയും നൃത്ത മണ്ഡപത്തിന്റെയും വികസനവും ഉള്‍പ്പെടും.
കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി, കേന്ദ്ര വിനോദസഞ്ചാര വകുപ്പ് മന്ത്രി എന്നിവര്‍ക്കൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരിക്കും.