ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി)2020ന് തുടക്കം കുറിച്ചതിന്റെ മൂന്നാംവാര്‍ഷികത്തിനോട് ചേര്‍ന്നാണ് രണ്ട് ദിവസത്തെ സമാഗമവും നടക്കുന്നത്
പി.എം ശ്രീ സ്‌കീമിന് കീഴിലുള്ള ഫണ്ടിന്റെ ആദ്യ ഗഡു പ്രധാനമന്ത്രി അനുവദിക്കും
വിദ്യാഭ്യാസ, നൈപുണ്യ പാഠ്യപദ്ധതി പുസ്തകങ്ങളുടെ 12 ഇന്ത്യന്‍ ഭാഷകളിലെ തര്‍ജ്ജമ പ്രധാനമന്ത്രി പ്രകാശനം ചെയ്യും

അഖില ഭാരതീയ ശിക്ഷാ സമാഗമം ഡല്‍ഹിയിലെ പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപത്തില്‍ 2023 ജൂലൈ 29 ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ മൂന്നാം വാര്‍ഷികത്തോട് ചേര്‍ന്നാണ് ഇതു വരുന്നത്.

പി.എം ശ്രീ സ്‌കീമിന് കീഴിലുള്ള ഫണ്ടിന്റെ ആദ്യ ഗഡു പരിപാടിയില്‍ പ്രധാനമന്ത്രി അനുവദിക്കും. ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി) 2020 വിഭാവനം ചെയ്യുന്ന തരത്തില്‍ സന്തുലിതവും ഉള്‍ചേര്‍ക്കുന്നതും ബഹുസ്വരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് വിദ്യാര്‍ത്ഥികളെ പ്രതിബദ്ധതയും ഉല്‍പ്പാദനക്ഷമവും സംഭാവന നല്‍കുന്നതുമായ പൗരന്മാരായി മാറുന്ന വിധത്തില്‍ ഈ സ്‌കൂളുകള്‍ അവരെ പരിപോഷിപ്പിക്കും. 12 ഇന്ത്യന്‍ ഭാഷകളിലേക്ക്. തര്‍ജ്ജിമ ചെയ്തിട്ടുള്ള വിദ്യാഭ്യാസ, നൈപുണ്യ പാഠപുസ്തകങ്ങളും പ്രധാനമന്ത്രി പ്രകാശനം ചെയ്യും.

യുവാക്കളെ സുസജ്ജരാക്കി അമൃത് കാലില്‍ രാജ്യത്തെ നയിക്കാന്‍ അവരെ സജ്ജമാക്കുന്നത് ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ വീക്ഷണത്താല്‍ നയിക്കപ്പെടുന്ന എന്‍.ഇ.പി 2020 ന് സമാരംഭം കുറിച്ചത്. അടിസ്ഥാന മാനുഷിക മൂല്യങ്ങളില്‍ അവരെ നിലനിര്‍ത്തിക്കൊണ്ട്, ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ അവരെ സജ്ജരാക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. നടപ്പിലാക്കി മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്‌കൂള്‍, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നയം സമൂലമായ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നു. ജൂലായ് 29, 30 തീയതികളില്‍ നടക്കുന്ന ദ്വിദിന പരിപാടി മറ്റുള്ളവര്‍ക്ക് പുറമെ അക്കാദമിക്, മേഖലയിലെ വിദഗ്ധര്‍, നയങ്ങള്‍ രൂപകര്‍ത്താക്കള്‍, വ്യവസായ പ്രതിനിധികള്‍, സ്‌കൂളുകള്‍, ഉന്നത വിദ്യാഭ്യാസ, നൈപുണ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് എന്‍.ഇ.പി 2020 നടപ്പിലാക്കുന്നതിനും അതിനെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള തന്ത്രങ്ങള്‍ മെനയുന്നതിനും ആവശ്യമായ അവരുടെ ഉള്‍ക്കാഴ്ചകളും വിജയഗാഥകളും മികച്ച സമ്പ്രദായങ്ങളും പങ്കിടാനുള്ള വേദിയൊരുക്കും.

അഖില ഭാരതീയ ശിക്ഷാ സമാഗമത്തില്‍ പതിനാറ് സെഷനുകള്‍ ഉണ്ടായിരിക്കും. മറ്റുള്ളവയ്‌ക്കൊപ്പം ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെയും ഭരണത്തിന്റെയും പ്രാപ്യത, സന്തുലിതവും ഉള്‍ച്ചേര്‍ക്കുന്നതുമായ വിദ്യാഭ്യാസം, സാമൂഹിക-സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍, ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിംഗ് ചട്ടക്കൂട്, ഇന്ത്യന്‍ വിജ്ഞാന സംവിധാനം, വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവല്‍ക്കരണം എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi