മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്ത്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുമായി ഇന്ന് വൈകുന്നേരം ന്യൂഡൽഹിയിലെ തന്റെ വസതിയിൽ മൂന്ന് ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു എക്സ് പോസ്റ്റിൽ അറിയിച്ചു.
ഈ രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുന്നതിനും വികസന സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ കൂടിക്കാഴ്ചകൾ അവസരം നൽകുമെന്നും ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു
“ഇന്ന് വൈകുന്നേരം, എന്റെ വസതിയിൽ മൂന്ന് ഉഭയകക്ഷി യോഗങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്ത്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവരെ കാണും. ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യാനും വികസന സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും കൂടിക്കാഴ്ചകൾ അവസരമൊരുക്കും. "
This evening, I look forward to three bilateral meetings at my residence.
— Narendra Modi (@narendramodi) September 8, 2023
I will be meeting Mauritius PM @KumarJugnauth, Bangladesh PM Sheikh Hasina and @POTUS @JoeBiden.
The meetings will give an opportunity to review India's bilateral ties with these nations and further…