സെക്കന്തരാബാദിനെ വിശാഖപട്ടണവുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 15ന് രാവിലെ 10:30ന് വീഡിയോ കോൺഫറൻസിങ് വഴി ഫ്ലാഗ് ഓഫ് ചെയ്യും.
ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന എട്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസായിരിക്കും ഈ ട്രെയിൻ, തെലങ്കാനയെയും ആന്ധ്രാപ്രദേശിനെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ വന്ദേ ഭാരത് ട്രെയിനാണിത്, ഏകദേശം 700 കിലോമീറ്റർ ദൂരം സഞ്ചരിക്കും. ഈ ട്രെയിനിന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, രാജമുണ്ട്രി, വിജയവാഡ എന്നീ സ്റ്റേഷനുകളിലും തെലങ്കാനയിലെ ഖമ്മം, വാറംഗൽ, സെക്കന്തരാബാദ് സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും.
തദ്ദേശീയമായി രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് എക്സ്പ്രസിൽ അത്യാധുനിക യാത്രാ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട് . ഇത് റെയിൽ യാത്രികർക്ക് വേഗതയേറിയതും സുഖപ്രദവും സൗകര്യപ്രദവുമായ യാത്രാനുഭവം പ്രദാനം ചെയ്യും.