പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 31ന് പകൽ 12.30ന് മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രിയുടെ ‘മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ എന്നീ കാഴ്ചപ്പാടുകൾ സാക്ഷാത്കരിച്ച്, അത്യാധുനിക വന്ദേ ഭാരത് എക്സ്‌പ്രസുകൾ മീറഠ്-ലഖ്‌നൗ; മധുര-ബെംഗളൂരു, ചെന്നൈ-നാഗർകോവിൽ എന്നീ മൂന്നു പാതകളിലെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തും.
മീറഠ് സിറ്റി - ലഖ്‌നൗ വന്ദേ ഭാരത് രണ്ട് നഗരങ്ങൾക്കുമിടയിലുള്ള നിലവിലെ അതിവേഗ ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം ഒരു മണിക്കൂർ ലാഭിക്കാൻ യാത്രക്കാരെ സഹായിക്കും. അതുപോലെ, ചെന്നൈ എഗ്മോർ-നാഗർകോവിൽ വന്ദേ ഭാരത്, മധുര-ബെംഗളൂരു വന്ദേ ഭാരത് ട്രെയിനുകൾ യഥാക്രമം 2 മണിക്കൂറിലധികം, ഒന്നര മണിക്കൂർ എന്നിങ്ങനെ സമയം ലാഭിക്കാൻ സഹായിക്കും.
ഈ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഈ മേഖലയിലെ ജനങ്ങൾക്കു ലോകോത്തര നിലവാരത്തിലുള്ള വേഗതയോടും സുഖസൗകര്യങ്ങളോടും യാത്ര ചെയ്യാനുള്ള അവസരവും ഉത്തർപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഈ വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിനുകൾ സ്ഥിരം യാത്രക്കാർ, പ്രൊഫഷണലുകൾ, വ്യാവസായിക-വിദ്യാർഥി സമൂഹം എന്നിവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയ നിലവാരമുള്ള റെയിൽ സേവനത്തിനു തുടക്കം കുറിക്കും.