ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെകന്നി ഓട്ടം മെയ് 25ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും.
ഉത്തരാഖണ്ഡിൽ അവതരിപ്പിക്കുന്ന ആദ്യ വന്ദേഭാരത് ആയിരിക്കും ഇത്. ലോകോത്തര സൗകര്യങ്ങളോടെ, സുഖപ്രദമായ യാത്രാനുഭവത്തിന്റെ ഒരു പുതിയ യുഗത്തിന് ഇത് സാക്ഷ്യം വഹിക്കും, പ്രത്യേകിച്ച് സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്ക്. കവച്ച് സാങ്കേതിക വിദ്യ ഉൾപ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങളോടെയാണ് ട്രെയിൻ തദ്ദേശീയമായി നിർമ്മിച്ചിരിക്കുന്നത്.
പൊതുഗതാഗതത്തിന് മാലിന്യ രഹിത മാർഗങ്ങൾ ലഭ്യമാക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിൽ നയിക്കപ്പെടുന്ന ഇന്ത്യൻ റെയിൽവേ രാജ്യത്തെ റെയിൽവേ പാതകൾ പൂർണമായും വൈദ്യുതീകരിക്കാനുള്ള ശ്രമത്തിലാണ്. ഈ ദിശയിൽ മുന്നോട്ടുപോകുമ്പോൾ, പ്രധാനമന്ത്രി ഉത്തരാഖണ്ഡിൽ പുതുതായി വൈദ്യുതീകരിച്ച റെയിൽ പാതയുടെ ഭാഗങ്ങൾ സമർപ്പിക്കും. ഇതോടെ സംസ്ഥാനത്തെ മുഴുവൻ റെയിൽവേ റൂട്ടുകളും 100% വൈദ്യുതീകരിക്കപ്പെടും. വൈദ്യുതീകരിച്ച ഭാഗങ്ങളിൽ വൈദ്യുത ട്രാക്ഷൻ ഉപയോഗിച്ച് ഓടുന്ന ട്രെയിനുകൾ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുകയും ചരക്ക് ശേഷി കൂട്ടുകയും ചെയ്യും.