രാജ്യത്തെ 19-ാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്
വന്ദേ ഭാരത് മുംബൈയ്ക്കും ഗോവയ്ക്കും ഇടയിലുള്ള യാത്ര ഏകദേശം ഏഴര മണിക്കൂറായി കുറയ്ക്കും ; ഈ റൂട്ടിലെ നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം ഒരു മണിക്കൂർ യാത്രാ സമയം ലാഭിക്കും
യാത്രക്കാർക്ക് ലോകോത്തര അനുഭവം നൽകുന്നതോടൊപ്പം വിനോദസഞ്ചാരത്തിന് ഉത്തേജനവും നൽകും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂൺ 3 ന് രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഗോവയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും.

'മേക്ക് ഇൻ ഇന്ത്യ', ആത്മനിർഭർ ഭാരത് എന്നീ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിച്ചുകൊണ്ട്, അത്യാധുനിക വന്ദേ ഭാരത് എക്‌സ്‌പ്രസ് മുംബൈ-ഗോവ റൂട്ടിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും മേഖലയിലെ ജനങ്ങൾക്ക് വേഗത്തിലും സുഖത്തിലും യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുകയും  ചെയ്യും. . രാജ്യത്ത് ഓടുന്ന 19-ാമത്തെ വന്ദേ ഭാരത് ട്രെയിനായിരിക്കും ഇത്.

മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിനും ഗോവയിലെ മഡ്ഗാവ് സ്റ്റേഷനും ഇടയിലാണ് ട്രെയിൻ ഓടുന്നത്. ഏകദേശം ഏഴര മണിക്കൂറിനുള്ളിൽ ഇത് യാത്ര പൂർത്തിയാക്കും . ഈ  രണ്ട് സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു മണിക്കൂർ യാത്രാ സമയം ലാഭിക്കാൻ സഹായിക്കും.

ലോകോത്തര സൗകര്യങ്ങളും കവാച് സാങ്കേതിക വിദ്യ ഉൾപ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങളുമുള്ള തദ്ദേശീയമായി നിർമ്മിച്ച ട്രെയിൻ ഇരു സംസ്ഥാനങ്ങളിലെയും വിനോദസഞ്ചാരത്തിന് ഉയർച്ച നൽകും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Bad loans decline: Banks’ gross NPA ratio declines to 13-year low of 2.5% at September end, says RBI report

Media Coverage

Bad loans decline: Banks’ gross NPA ratio declines to 13-year low of 2.5% at September end, says RBI report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 27
December 27, 2024

Citizens appreciate PM Modi's Vision: Crafting a Global Powerhouse Through Strategic Governance